ഫാസിസത്തിന്റെ നിഷ്ട്ടൂരമായ അധിനിവേശത്തിലൂടെ തകര്‍ന്നു തരിപ്പണമായ ഇറ്റലിയുടെയും, അവിടെയുള്ള സാധാരണക്കാരായ മനുഷ്യരുടെ മനസുരുകുന്ന ജീവിത നൊമ്പരങ്ങളുടെയും കഥ പറയുന്ന ഹൃദയസ്പര്‍ശിയായ ചിത്രമാണ് വിക്ടോറിയ ഡിസീക്കയുടെ
'' ബൈസിക്കിള്‍ തീവ്സ്''(1948).
ദരിദ്രനായ അന്തോണിയോ റിക്കിയുടെ ജീവിതത്തിലെ ദൗര്‍ഭാഗ്യ പൂര്‍വകമായ നിമിഷങ്ങളാണ് ഡിസീക്ക ഈ ചിത്രത്തിലൂടെ അനാവരണം ചെയ്യുന്നത്.
ഒരു പണിയുമില്ലാതെ അലഞ്ഞു നടക്കുന്ന റിക്കിക്ക് ഒടുവിലൊരു ജോലി ലഭിക്കുന്നു, എന്നാല്‍ ആ ജോലി ചെയ്യണമെങ്കില്‍ സ്വന്തമായി ഒരു സൈക്കിള്‍ വേണം, തീര്‍ത്തും പാവപ്പെട്ടവനായ റിക്കി വീട്ടിലെത്തി ഭാര്യ മരിയയോട് സങ്കടം ബോധിപ്പിക്കുന്നു. സ്നേഹമതിയായ ഭാര്യ വീട്ടിലുണ്ടായിരുന്ന പഴയ തുണികളും, പുതപ്പുകളുമൊക്കെ പണയം വെച്ച് പണയം വയ്ക്കപ്പെട്ടിരുന്ന റിക്കിയുടെ തന്നെ സൈക്കിള്‍ തിരിച്ച് മേടിക്കുന്നു.എന്നാല്‍ കഷ്ട്കാലത്തിനു പണിയാരംഭിച്ച് ആദ്യ ദിവസം തന്നെ സൈക്കിള്‍ മോഷ്ടിക്കപ്പെടുന്നു.സൈക്കിള്‍ തേടി നടന്നു നിരാശനാകുന്ന റിക്കി അവസാനം ഒരു മോഷ്ടാവായി തീരുന്നു, എന്നാല്‍ വിധി അവിടെയും റിക്കിയെ വെറുതെ വിടുന്നില്ല.
വളരെ ചെറിയൊരു കഥാതന്തുവില്‍ നിന്നാണു സാവിട്ടിനിയും, ഡിസീക്കയും ചേര്‍ന്ന് മനുഷ്യ വികാരങ്ങളുടെ എല്ലാ രൂപഭാവങ്ങളുമിണങ്ങിയ ഈ കാവ്യ ദേവതയെ വികസിപ്പിച്ചെടുത്തിരിക്കുന്നത്. 1942 ല്‍ " റോസ് സ്കാര്‍ലെറ്റ് " എന്ന ചിത്രവുമായി സംവിധാന രംഗത്ത് കാല് വെയ്പ്പ് നടത്തിയ വിക്ടോറിയ ഡിസീക്കാ, തന്റെ കന്നി ചിത്രം കൊണ്ട് തന്നെ പ്രശസ്തനായ ആളാണ്, ചലച്ചിത്രത്തിന്റെ രൂപ ഭാവങ്ങളില്‍ വിപ്ളവാത്മകമായ നൂതനതയൊരുക്കിയ മാറ്റങ്ങളില്‍ ഒന്നാണു നിയോറിയലിസം, ഡിസീക്കയുടെ പ്രശസ്തമായ നിയോറിയലിസ്റ്റ് രചനകളില്‍ " ഷൂ ഷൈന്‍ ", " മിറാക്കിള്‍ അറ്റ് മിലാന് " എന്നിവയുമുള്‍പ്പെടുന്നു.എന്നാല്‍ നിയോറിയലിസ്റ്റ് സിനിമകളില്‍ വിജയ ശില്പ്പമായി എന്നും കൊണ്ടാടപ്പെടുന്നത് " ബൈസിക്കിള്‍ തീവ്സ് " തന്നെയാണു.
വര്‍ണ്ണപ്പൊലിമയുള്ള സ്വപ്ന സാമ്രാജ്യങ്ങളേക്കാള്‍ വാസ്തവികതയുദെ ദുഖ ഭൂമികള്‍ ആസ്വാദക മനസുകളെ കീഴടക്കാന്‍ പര്യാപ്തമാകുന്നു എന്നു തെളിയിക്കുകയാണു ഈ ചിത്രം. കുറഞ്ഞ നിര്‍മ്മാണ ചിലവു, നമ്മുടെ ജീവിത്തോടു ഏറ്റവും പ്രകടമായ രീതിയില്‍ സത്യസന്ദത പുലര്തുക, ഇവയൊക്കെ ഈ ചിത്രത്തിന്റെ മാത്രം സവിശേഷതകളാണു.വൈരുധ്യമേറിയ ജീവിതതിന്റെ പ്രതിഭാസങ്ങള്‍ എടുത്തു കാട്ടി പ്രേക്ഷകരുടെ കരളലിയിപ്പിക്കുകയാണു സംവിധായകനും കഥാക്രത്തും ഈചിത്രതിലൂടെ.
റിക്കിയുടെ ജോലിയിലെ ആദ്യ ദിനം തന്നെ ഒരു ദുര് വിധിയെ ആലേഖനം ചെയ്യുന്നു, അന്തോണിയൊ സൈക്കിള്‍ നഷ്ടപ്പെട്ട് ആകെ തളര്‍ന്ന് ഏറെ നേരം തന്നെ കാത്ത് നില്ക്കുന്ന മകനുമായി വീട്ടിലേക്കു മടങ്ങുന്ന ദ്രിശ്യം ഏവരുടെയും മനസില്‍ വേദന ജനിപ്പിക്കുന്ന ഒന്നാണ് . റിക്കി എന്ന കഥാപാത്രത്തിന്റെ പൂര്‍ണത നേടിയ വ്യക്തിത്വം തിരക്കഥയില്‍ തന്നെ പ്രത്യക്ഷമാണു, ഇതിനു കാരണം സാവിട്ടിനിയുദെ രചനാ വൈദഗ്ധ്യം തന്നെയാണു, റിക്കിയുടെ ഭാര്യയായ മരിയ സുപ്രധാന കഥാപാത്രമല്ലെങ്കില്‍ കൂടെ, ചില നിമിഷങ്ങളില്‍ അനാവ്രിതമാകുന്ന അവളുടെ ചിത്രം മിഴിവുറ്റതാണ് .
വൈകിട്ട് സ്കൂള്‍ വിടുമ്പോള്‍ അഛന്റെ സൈക്കിളിലിരുന്ന് വീട്ടിലേക്കു മടങ്ങാമെന്ന മകന്റെ പ്രത്യാശയാണു നൊമ്പരത്തിനു ആക്കം കൂട്ടുന്ന മറ്റൊരു ഘടകം , അഛന്റെ സുഖ ദുഖങ്ങളിലെ നിതാന്ത പങ്കാളിയാണീ കുട്ടി. നഷ്ട്പ്പെട്ട സൈക്കിള്‍ തേടി അന്തോണിയൊ അലയുമ്പൊള്‍ കൊച്ചു കാലടികള്‍ കൊണ്ട് വിടാതെ പിന്തുടരുകയാണു തന്റെ അഛനെയവന്.
ഒരു സൈക്കിള്‍ മോഷണത്തില്‍ തുടങ്ങുന്ന ഈ ചിത്രം മറ്റൊരു സൈക്കിള്‍ മോഷണത്തിലാണു അവസാനിക്കുന്നത്.വിധിയുടെയും പരിഹാസ്യതയുടെയും ദുരന്ത ബോദത്തിന്റെയും ഏറ്റവും മുഹൂര്‍ത്തമായ ചിത്രം ലഭിക്കുന്നത് ചിത്രത്തിന്റെ അവസാന ഭാഗങ്ങളിലാണ്,
നിസഹായതയുടെ മൂര്ദനാവസ്തയിലുള്ള റിക്കിക്ക് തന്റെ അവസാന പ്രതീക്ഷയും കൈവിടുന്നു, ദൂരെയിരിക്കുന്ന ഒരു കൂട്ടം സൈക്കിളിലെക്കായിരുന്നു പിന്നീടുള്ള റിക്കിയുടെ നോട്ടം , കൂടെയുള്ള മകനെ റിക്കി വീട്ടിലേക്കു പറഞ്ഞയക്കുന്നു തകര്‍ന്നു പോയ തന്റെ മനസിനെ ശാന്തമാക്കാന്‍ സാധിക്കാതെ റിക്കി അവിടെ വെച്ചിരിക്കുന്ന സൈക്കിള്‍ മോഷ്ടിക്കുന്നു, പക്ഷെ, പാവം റിക്കി പെട്ടന്ന് തന്നെ പിടിയിലാകുന്നു ,എന്നാല്‍ തന്റെ അഛനെ അന്വേഷിച്ചു കരഞ്ഞു കൊണ്ട് ഓടി അടുക്കുന്ന മകന് കാരണം ആളുകള്‍ റിക്കിയെ വെറുതെ വിടുന്നു.പരിഹാസതയുടെ നടുവിലൂടെ സകലതും നഷ്ടപ്പെട്ടു നടന്നകലുന്ന അച്ഛനെയും മകനെയും കാണിച്ചു കൊണ്ട് ചിത്രം അവസാനിക്കുന്നു.
congrats dear..all the best for ur new blog...
ReplyDeleteകൊള്ളാം . ശ്രമങ്ങള്‍ തുടരുക...
ReplyDeleteGud expecting more ... all the best
ReplyDeletebest wishes da ..malayalam movies review okke kodutha nannayerikkum
ReplyDeletevery good
ReplyDelete