Sunday, 11 September 2011

ഭയാനകം

   
 


       തികച്ചും സ്വാഭാവികതയോടെ , മനുഷ്യ മനസുകളെ ഭയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തി ഭീതിജനകമായ ആവരണത്താല്‍  ബന്ധിപ്പിക്കുകയാണ് ആല്‍ഫ്രെഡ് ‌  ഹിച്ച്കോക്ക് ''സൈക്കോ''  എന്ന തന്‍റെ  സസ്പെന്‍സ് ത്രില്ലറിലൂടെ.

     വിശ്രമ കേന്ദ്രത്തില്‍ നടക്കുന്ന ഒരു കൊലപാതകം പിന്നീട് അവിടെ നടക്കുന്ന കൊലപാതക  പരമ്പരകള്‍, എന്നിവ നിറഞ്ഞ  ഭയാനകമായ നിമിഷങ്ങളാണ് ''സൈക്കൊയോലൂടെ'' സംവിധായകന്‍  പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ തുറന്നു കാട്ടുന്നത് . ഉദ്വേഗം ജനിപ്പിക്കുന്നതും ആരും വിശ്വസിക്കാന്‍ മടിക്കുന്നതുമായ ക്ലൈമാക്സ് രംഗങ്ങള്‍ ഈ ചിത്രത്തിന്‍റെ എടുത്ത് പറയത്തക്കതായ  ഒരു സവിശേഷതയാണ്.
    കാമുകീ കാമുകന്മാരാണ് മാരിയോണ്‍ ക്രെയിനും (ജാനറ്റ് ലെ ) സാം ലൂമിസും ( ജോണ്‍ ഗമിന്‍ ) , സാമിന്‍റെ സാമ്പത്തിക  നില മോശമായതിനാല്‍ ജോലി ചെയുന്ന  സ്ഥാപനത്തില്‍ നിന്നും 40000 ഡോളറുമായി മാരിയോണ്‍ കാമുകന്‍റെ അടുത്തേക്ക്  ഒളിച്ചോടുന്നു ,  പോകുന്ന വഴി 
റോരികിലുള്ള ബേറ്റ്സ്  എന്ന വിശ്രമ കേന്ദ്രത്തില്‍ മുറിയെടുക്കുന്നു.  
    ഹോട്ടലുടമ നോര്‍മന്‍ ബേറ്റ്സുമായി (ന്‍റെണീ പെര്‍ക്കിംഗ്സ് ) പരിച്ചയത്തിലാകുന്ന  മാരിയോനെ രാത്രിയില്‍ കുളിമുറിയില്‍ വെച്ച്  നോര്‍മന്‍ ബേറ്റ്സിന്‍റെ    അമ്മ കുത്തികൊല്ലുന്നു. കുറച്ചു കഴിഞ്ഞു റൂമിലെത്തുന്ന നോര്‍മന്‍ ബേറ്റ്സ്,  ചോരയില്‍ കുളിച്ചു കിടക്കുന്ന മാരിയോണിന്‍റെ ശരീരം  കണ്ടു  ഭയച്ചകിതനാകുകയും പെട്ടന്ന് തന്നെ മാരിയോണിന്‍റെ  ശരീരവും, മാരിയോണ്‍ വന്ന കാറും, മറ്റു സാധനങ്ങളും ഒരു ചതുപ്പ് നിലത്തു കുഴിച്ചു മൂടുകയും ചെയുന്നു.  മാരിയോണിനെ അന്വേഷിച്ചു വിശ്രമ കേന്ദ്രത്തില്‍ എത്തുന്ന കുറ്റാന്വേഷകനും ഈ സ്ത്രീയുടെ കൈയ്യാല്‍ കൊല്ലപ്പെടുന്നു, ഇവരെ അന്വേഷിച്ച് എത്തുന്ന മാരിയോണിന്‍റെ സഹോദരി  ലൈല ക്രെയിനും (വൈര മില്‍സ്) സാം ലൂമിസും ( ജോണ്‍ ഗമിന്‍ ) കൊലപാതക പരമ്പരയുടെ ചുരുള്‍ കണ്ടെത്തുകയും  ഭീകരനായ കൊലയാളിയെ പിടിക്കുകയും ചെയ്യുന്നു.
    ഹൊറര്‍  സിനിമകളുടെ  ചക്രവര്‍ത്തി എന്നറിയപ്പെടുന്ന
ആല്‍ഫ്രെഡ് ‌  ഹിച്ച്കോക്കിന്റെ ആദ്യ സിനിമ 1925 ല്‍ ഇറങ്ങിയ ''പ്ലഷര്‍ ഗാര്‍നാണ്'' . 1934 ല്‍ പുറത്തിറങ്ങിയ '' ദ മാന്‍ ഹൂ  ന്യൂ ടൂ മച്ച്'' എക്കാലത്തെയും മികച്ച ക്ലാസിക്കുകളില്‍ ഒന്നാണ്  , '' ദ തെര്‍ട്ടി നയണ്‍  സ്റ്റെപ്പ്സ് '' ( 1935 ), ബേര്‍ഡ്സ് മറ്റു ചില ശ്രദ്ധേയമായ സൃഷ്ട്ടികളാണ്. ഹിച്ച്കോക്കിന്റെ    ആദ്യ ഹോളിവുഡ് സംരംഭമായ റബേക്ക (1940 ) ക്ക് അക്കാലത്തെ മികച്ച  ചിത്രത്തിനുള്ള ഓസ്കാര്‍ ലഭിച്ചിരുന്നു.
     
ഹിച്ച്കോക്കിന്‍റെ  ചിത്രങ്ങളിലെ ഓരോ ഷോട്ടും, സ്വീകന്‍സും അര്‍ത്ഥ  പൂര്‍ണ്ണവും , അനിവാര്യവുമായ അര്‍ഥങ്ങള്‍ സ്രിഷ്ടിക്കുന്നവയാണ്. കഥാപാത്രങ്ങളുടെ ആവിഷ്കാരത്തിലും  കഥ കൊണ്ടു പോകുന്ന രീതിയിലും ഈ ശൈലി നമുക്ക് മനസിലാക്കാന്‍ സാധിക്കും.  ഹിച്ച്കോക്കിന്‍റെ ഈ ശൈലിയുടെ അസാധാരണമായ സംവേദന  പ്രാപ്തിയും വിന്യാസ വ്യാപ്തിയും പ്രകടമാക്കുകയാണ് '' സൈക്കോ '' എന്ന ക്രൈം ത്രില്ലര്‍.
   കുറഞ്ഞ നിര്‍മാണ ചെലവിലും,  പരിമിതമായ സാങ്കേതിക വിദ്യകളും  ഉപയോഗിച്ചാണ് പൂര്‍ണ്ണതയുടെ ഈ ത്രില്ലര്‍ അദേഹം വാര്‍ത്തെടുത്തിരിക്കുന്നത്   
      നമുക്ക് ചിന്തിക്കാന്‍ സാധിക്കാത്തടുത്തുനിന്നാണ് സിനിമയുടെ യഥാര്‍ത്ഥ  കഥ തുടങ്ങുന്നത്  ചിത്രത്തി
ന്‍റെ പകുതി ആകുന്നതിനു മുമ്പ് തന്നെ നായിക കൊല്ലപ്പെടുന്നു. സിനിമയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ രംഗങ്ങളില്‍ ഒന്നാണ് ഈ കൊലപാതകം , രണ്ടു  മിനിട്ടും 50 കട്ടുകളുമുള്ള ഈ രംഗം ചിത്രീകരിക്കാന്‍ ഹിച്ച്കോക്കിന് ഒരാഴ്ച വേണ്ടി വന്നു .
    ഒത്തിരിയേറെ ദുരൂഹതകള്‍ അടങ്ങുന്നതാണ് ഈ ചിത്രം
നോര്‍മന്‍ ബേറ്റ്സും, മാരിയോണ്‍ ക്രെയിനും തമ്മിലുള്ള സംഭാഷണങ്ങള്‍,   ഹോട്ടലില്‍ സ്റ്റഫു ചെയ്തു വെച്ചിരിക്കുന്ന പക്ഷികളുടെ ഷോട്ടുകള്‍  ഇവയെല്ലാം പ്രേക്ഷകരുടെ മനസ്സില്‍ അങ്കലാപ്പുകള്‍ സൃഷ്ടിക്കുന്നു.
    
ന്‍റെണീ പെര്‍ക്കിംഗ്സിന്‍റെയും ,ജാനറ്റ് ലെയുടെയും അഭിനയ മികവാണ് ചിത്രത്തിന്‍റെ എടുത്ത് പറയേണ്ട മറ്റൊരു സവിശേഷത. ജാനറ്റ് ലെയുടെ പരിഭ്രമങ്ങളും പേടിയുവാക്കലും സ്വാഭാവികമായ അഭിനയ മികവാണ് ന്‍റെണീ പെര്‍ക്കിംഗ്സിന്‍റെ അസാധാരണമായ അഭിനയം അദേഹത്തിന്റെ ഭാവങ്ങളിലും സംസാരത്തിലും നമുക്ക് തിരിച്ചറിയാന്‍ സാധിക്കും.
  ബെര്‍ണാഡ് ഹെര്‍മാന്‍റെ അലര്‍ച്ചയുടെ രീതിയിലുള്ള പേടിപ്പെടുത്തുന്ന പശ്ചാത്തല സംഗീതം ചിത്രത്തിന്‍റെ മുതല്‍ കൂട്ടാണ്‌.  ജോണ്‍ എല്സലിന്റെ    ക്യാമറ , നിഴലും വെളിച്ചവും ചേര്‍ന്ന് സൃഷ്ടിക്കുന്ന വേറൊരു ലോകത്തേക്ക് നമ്മളെ എത്തി ചേര്‍ക്കുന്നു .
    ചിത്രത്തിന്‍റെ ആദ്യം മുതല്‍ അവസാനം വരെ നില നിര്‍ത്തികൊണ്ടു  പോകുന്ന ഭയാനത, കഥാപാത്രങ്ങളുടെ അഭിനയ മികവു, ഇതിനെ ഒട്ടും ചോരാതെ തന്നെ അവരുടെ സൂക്ഷ്മ ഭാവങ്ങള്‍ വരെ ഒപ്പിയെടുത്തിരിക്കുന്ന  ക്യാമറ, ഞെട്ടിപ്പിക്കുന്ന സംഗീതം ചലച്ചിത്ര പ്രേമികള്‍ ആരും വിചാരിക്കാത്ത ക്ലൈമാക്സ് , ഹിച്ച്കോക്ക് എന്ന അതുല്യ  പ്രതിഭയുടെ അസാധാരണമായ സംവിധാന  പാടവം ഇവയെല്ലാം കൂടിച്ചേര്‍ന്ന ഒരു ക്ലാസ്സിക് സസ്പെന്‍സ് ത്രില്ലറാണ് '' സൈക്കോ ''.  
     

No comments:

Post a Comment