
കാലഹരണപ്പെട്ട സൈക്കിള്‍ .....
സ്വന്തമായി ഒരു സൈക്കിള്‍ എന്നത് ഏതൊരു കുട്ടിയുടെയും വാശിയേറിയ ഒരാഗ്രഹമാണ്, അങ്ങനെ കഷ്ടപ്പെട്ട് ജോലി ചെയ്ത് മേടിച്ച സൈക്കിള്‍ കളവു പോയാലോ.........
സ്‌നേഹവും, സൗഹൃദവും, കഷ്ടപ്പാടും ഇടകലര്‍ന്ന രണ്ടു യുവാക്കളുടെ ജീവിതം ഒരു സൈക്കിള്‍ വന്ന് തകിടം മറിക്കുന്നതും, പിന്നീട് ഈ സൈക്കിള്‍ അവരുടെ ജീവിതത്തില്‍ ഉാക്കുന്ന രൂപഭേദങ്ങളുമാണ്, വാങ് സിയോഷി സംവിധാനം ചെയ്ത ''ബെയ്ജിംഗ് ബൈസിക്കിള്‍്'' എന്ന ചിത്രത്തിന്റെ മുഖ്യ പ്രമേയം.
നിയോറിയലിസം എന്ന ആശയം ''ബൈസിക്കിള്‍ തീവ്‌സ്'' എന്ന സിനിമയിലൂടെ ആവിഷ്‌കരിച്ച് ലോക പ്രശസ്തി നേടിയ ഇറ്റാലിയന്‍ സംവിധായകനാണ് വിക്ടോറിയ ഡിസീക്ക, ''ബെയ്ജിംഗ് ബൈസിക്കുകളിലൂടെ'' സംവിധായകന്‍ വാങ് സിയോഷിയും ഈ ആശയം തന്നെയാണ് പുനരവതരിപ്പിക്കുന്നത്. ചൈനീസ് സിനിമകളില്‍ നിയോറിയലിസത്തിന്റെ സ്വാധീനം ശക്തമായി തന്നെ ചെലുത്താന്‍ ഈ ചിത്രത്തിലൂടെ സംവിധായകനു സാധിക്കുകയുണ്ടായി, തികച്ചും സത്യസന്ധമായ രീതിയില്‍ തന്നെയാണ് അദേഹം ഇത് അവതരിപ്പിച്ചിരിക്കുന്നതും.
തന്റെ ഗ്രാമത്തിലെ പട്ടിണി നിറഞ്ഞ ജീവിതത്തില്‍ നിന്നും രക്ഷപ്പെട്ട്, സ്വന്തമായൊരു ജോലി നേടുന്നതിനായി ബെയ്ജിംഗ് പട്ടണത്തില്‍ എത്തുന്ന ഗൂയി എന്ന പതിനേഴുകാരന് അനുഭവിക്കേി വരുന്ന ബുദ്ധിമുട്ടുകളുടെയും, സാമൂഹിക വ്യവസ്ഥിതിയുടെ അരക്ഷിതത്ത്വം നല്‍കുന്ന യാതനകളുടെയും കഥയാണ് ''ബെയ്ജിംഗ് ബൈസിക്കിള്‍'' എന്ന ചിത്രത്തിലൂടെ സംവിധായകന്‍ പറയുന്നത്. നഗരത്തിലെ ഒരു കൊറിയര്‍ സെന്റെറില്‍ ഗൂയിക്ക് ഒരു താത്ക്കാലിക ജോലി ലഭിക്കുന്നു. പട്ടണത്തിലെ വിവിധ സ്ഥലങ്ങളില്‍ പാഴ്‌സല്‍ സര്‍വ്വീസുകള്‍ കമ്പനിക്കായി പിടിച്ച് കൊടുക്കുക എന്ന ഉത്തരവാദിത്തമാണ് ഗൂയിയുടേത്, ഇതിനായി കമ്പനി സൈക്കിള്‍ നല്‍കുന്നു,ആവശ്യത്തിന് സര്‍വ്വീസ് പിടിച്ച് കൊടുത്താല്‍ സൈക്കിള്‍ ഗൂയിക്ക് സ്വന്തമാകും, നിര്‍ഭാഗ്യവശാല്‍ സ്വന്തമാകുന്നതിനു തൊട്ട് മുമ്പ് സൈക്കിള്‍ മോഷ്ടിക്കപ്പെടുന്നു. ബൈസിക്കിള്‍ തീവ്‌സ് എന്ന ഇറ്റാലിയന്‍ ചിത്രത്തിന്റെ ആരംഭം പോലെയാണ് ചിത്രം തുടങ്ങുന്നതെങ്കിലും പിന്നീട് അതുമായി യാതൊരു സാമ്യവുമില്ലെന്ന് നമുക്ക് മനസിലാക്കാന്‍ സാധിക്കും.
ജീവിക്കാന്‍ വേറെ ഒരു വഴിയുമില്ലാത്ത ഗൂയിയുടെ ഒരേ ഒരു ജീവിതമാര്‍ഗം ഈ ജോലിയായിരുന്നു, കളവ് പോയ സൈക്കിള്‍ തിരിച്ചു കിട്ടിയാല്‍ ജോലിയില്‍ വീും തിരികെ പ്രവേശിപ്പിക്കാമെന്ന മാനേജരുടെ ഉറപ്പും വാങ്ങി ഗൂയി നഷ്ടപ്പെട്ടു പോയ സൈക്കിള്‍ തേടിയിറങ്ങുന്നു.
ഈ ചിത്രത്തിലെ വേറൊരു സുപ്രധാന കഥാപാത്രമാണ് ജിയാന്‍ എന്ന സ്‌കൂള്‍ കുട്ടി.വളരെ കഷ്ട്പ്പാടുകള്‍ നിറഞ്ഞ കുടുംബമാണ് ജിയാന്റെ എന്നാല്‍ അവന്‍ പഠിക്കുന്നത് ഒരു മുന്തിയ സ്‌കൂളിലാണ്, പണക്കാരായ കുട്ടികളുടെ പദവിയിലും സുഖത്തിലും അസ്വസ്ഥനാണവന്‍ , ജിയാന്റെ വലിയൊരാഗ്രഹമാണ് സ്വന്തമായി സൈക്കിള്‍ വാങ്ങുക എന്നത്, തന്റെ കുടുംബത്തിന്റെ ഈ അവസ്ഥയില്‍ സ്വന്തമായൊരു സൈക്കിള്‍ എന്നത് സ്വപ്‌ന തുല്യമായ കാര്യമാണെന്ന് ജിയാനറിയാം, വീട്ടില്‍ നിന്നും മോഷ്ടിക്കുന്ന പൈസയാല്‍ ജിയാനൊരു സെക്കന്റെ ഹാന്റെ് സൈക്കിള്‍ മേടിക്കുന്നു. പക്ഷേ അത് മോഷ്ടിക്കപ്പെട്ട ഗൂയിയുടെ സൈക്കിളാണെന്ന് ജിയാന്‍ അറിയുന്നില്ല.
ഗൂയിയുടെ കൂട്ടുകാരന്‍ സൈക്കിള്‍ കെത്തുകയും ജിയാന്റെ കൈയ്യില്‍ സൈക്കിളുള്ള കാര്യം ഗൂയിയെ അറിയിക്കുകയും ചെയ്യുന്നു, പിന്നീട് ഉടനീളം കഥയില്‍ പ്രതിഫലിക്കുന്ന ചോദ്യമെന്നത് സൈക്കിളിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ചാണ്. ഗൂയിക്ക് സൈക്കിള്‍ തിരികെ ലഭിക്കുമോ? സൈക്കിള്‍ ഗൂയിക്ക് തിരിച്ച് കൊടുക്കാന്‍ ജിയാന്‍ തയ്യാറാകുമോ? എന്നീ ചോദ്യങ്ങള്‍ക്ക് ക്രിയാത്മകമായ മറുപടി നല്‍കുകയാണ് വാങ് സിയോഷി ഈ ചിത്രത്തിലൂടെ.
ചൈനീസ് സിനിമയില്‍ നിയോറിയലിസത്തിന്റെ വേര് ആഴ്ന്നിറങ്ങുന്നതില്‍ ശക്തമായ സ്വാധീനം ചെലുത്തിയവരില്‍ പ്രധാനിയാണ് വാങ് സിയോഷി.1993 ല്‍ പുറത്തിറങ്ങിയ ''ദ ഡെയ്‌സ് '' ആണ് ആദ്യ ചിത്രം. ആദ്യ ചിത്രത്തിന് തന്നെ അദേഹത്തിന് ഗ്ലോബല്‍ അലക്‌സാര്‍ പുരസ്‌കാരം ലഭിക്കുകയുായി. 1997 ല്‍ ഇറങ്ങിയ ''ദ ഫ്രോസണ്‍'', ''സോ ക്ലോസ് റ്റു പാരഡൈസ്'' (1998), ''ദ ഹൗസ്'' (1999) എന്നിവ അദേഹത്തിന്റെ പ്രധാന സിനിമകളാണ്.
''ബെയ്ജിംഗ് ബൈസിക്കിള്‍'' എന്ന സിനിമയിലൂടെ, കഷ്ട്പ്പാടുകള്‍ നിറഞ്ഞ ഒരു യുവത്വത്തിന്റെ മാത്രം പ്രതിഫലനമല്ല സംവിധായന്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ കാഴ്ച്ചവെയ്ക്കുന്നത്, ചൈനയിലെ തകരുന്ന സാമൂഹിക വ്യവസ്ഥിതി, തൊഴിലില്ലായ്മ, താഴെ തട്ടിലുള്ളവരുടെയും, പണക്കാരുടെയും ജീവിതത്തിലെ വ്യത്യാസങ്ങള്‍, ഇവയെല്ലാം കോര്‍ത്തിണക്കികൊണ്ടൊള്ളൊരു കഥാഗതിയാണ് ചിത്രത്തിന്റേത്.
സംവിധായകന്‍ വാങ് സിയോഷി, ടാംഗ് ഡാനിയല്‍,പെഗി ചിയോ, സുഷ്യോ മിഗ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്. യുവത്വത്തിന്റെ എല്ലാ ചേതോ വികാരങ്ങളും അടങ്ങുന്ന ഒരു ഉപഘടന ഉണ്ട് ഈ ചിത്രത്തിന്റെ ഛായാഗ്രഹണത്തിന്. ഒരു നിയോറിയലിസ്റ്റ് ചിത്രത്തിന് വേണ്ട എല്ലാ ഭാവങ്ങളും ഉള്‍പ്പെടുത്തിയാണ് ഛായാഗ്രാഹകന്‍ ജി മിയു ഓരോ രംഗങ്ങളും ഒപ്പിയെടുത്തിരിക്കുന്നത്. ചിത്രത്തിലെ അവസാന രംഗങ്ങള്‍ പ്രേക്ഷക ഹൃദയങ്ങളെ മുറിപ്പെടുത്തും എന്നതില്‍ യാതൊരു സംശയവുമില്ല. അത്രത്തോളം സങ്കടവും വേദനയും നിറഞ്ഞ അവസാന നിമിഷങ്ങള്‍, കഥാപാത്രങ്ങളുടെ സ്വാഭാവികമായ അഭിനയ ശൈലി ഇവയൊക്കെ എടുത്തു പറയേ പ്രത്യേകതകളാണ്.
ഇപ്പോളുള്ള യുവാക്കളുടെയും പ്രത്യേകിച്ചും കുട്ടികളുടെയും മനസില്‍ നല്ലതിന്റേതായ ഒരു മാറ്റമുണ്ടാക്കാന്‍ ഈ ചിത്രത്തിനു സാധിച്ചേക്കാം, വിദ്യാഭ്യാസ സംബന്ധമായ പ്രമേയങ്ങളിലൂടെയും മറ്റു കാലികാ പ്രാധാന്യമേറിയതുമായ നിരവധി വിഷയങ്ങളിലൂടെയും കടന്നു പോകുന്ന ഈ ചിത്രം കുട്ടികളായ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒന്നായിരിക്കും.
I think the director of this movie got inspired from Majid Majidi's Children of Heaven.
ReplyDelete