Sunday, 13 November 2011

കറുത്ത കാലത്തിന്‍റെ ചുവന്ന ഓര്‍മ്മകള്‍ ....




                               
മഞ്ഞു കണങ്ങള്‍ പോലെ വീണു കിടക്കുന്ന രക്ത തുള്ളികള്‍ നിറഞ്ഞ തെരുവുകള്‍... പൈശാകിമായ കൊലപാതകരംഗങ്ങള്‍...അതിക്രൂരമായ പീഢന മുറകള്‍.. നടുക്കുന്ന വെടിയൊച്ചകള്‍.. ഇങ്ങനെ മനുഷ്യത്വം തന്നെ മരവിപ്പിക്കുന്ന കാഴ്ച്ചകളിലേക്ക്.. നാസി ഭീകര വാഴ്ച്ചയിലെ ജൂത വംശത്തിന്റെ നിസഹായതകളിലേക്ക്, പ്രേക്ഷക മനസ്സുകളെ എത്തിക്കുകയാണ് ''ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ്'' എന്ന തന്റെ  ബ്‌ളാക്ക് ആന്റ് വൈറ്റ് മാസ്റ്റര്‍ പീസിലൂടെ വിഖ്യാത സംവിധായകന്‍ സ്റ്റീവന്‍ അലന്‍ സ്പീല്‍ ബെര്‍ഗ്.
നാസി ഭീകര വാഴ്ച്ചയുടെ കാലത്ത് ജര്‍മ്മനിയിലെ ഓഷ്വിറ്റ്‌സിലുള്ള പീഢന ക്യാമ്പില്‍ നിന്നും ആയിരത്തോളം വരുന്ന ജൂത തടവുകാരെ സാഹസികമായി രക്ഷപ്പെടുത്തിയ     ഓസ്‌കാര്‍ ഷിന്‍ഡ്‌ലര്‍ എന്ന വ്യവസായിയുടെ ജീവിത കഥ കൂടിയാണീ ചിത്രം.






മെഴുകുതിരികള്‍ കത്തിച്ച് വെച്ച് പ്രാര്‍ത്ഥിക്കുന്ന ജൂത ഭവനത്തില്‍ നിന്നാണ് ചിത്രം ആരംഭിക്കുന്നത് ക്രമേണ മുറിയില്‍ നിന്നും ആളുകള്‍ ഒഴിയുന്നു, എന്തോ സംഭവിക്കാനെന്ന പോലെ മെഴുകുതിരികള്‍ അണയുന്നു. നാസിപ്പട തങ്ങളുടെ നാടിനെ കീഴടക്കിയിരിക്കുന്നു എന്ന നടുക്കുന്ന വാര്‍ത്ത അവരുടെ ചെവികളിലെത്തി.സ്വാഭാവികമായും വീടു വിട്ടിറങ്ങുകയെ ജൂതന്‍മാര്‍ക്ക് ഇനി നിവര്‍ത്തിയൊള്ളൂ.
നാസികളും അവരുടെ കൊച്ച് കുട്ടികള്‍ പോലും വഴിയോരങ്ങളില്‍ ജൂതന്മാരെ പരിഹസിച്ച് കൂകി വിളിക്കുന്നു, അപമാനത്താല്‍ തല കുനിച്ച് തോളിലുള്ള സാധനങ്ങളുമായി നടന്ന് നീങ്ങുന്ന ജൂതന്മാരുടെയും അവരുടെ കുട്ടികളുടെയും രംഗങ്ങള്‍ പ്രേക്ഷക മനസ്സുകളില്‍ വേദന ജനിപ്പിക്കുന്നവയാണ്. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലെ ക്രൂരമായ പീഢന മുറകള്‍ , തെരുവുകളിലെങ്ങും ചോരയുടെ ചുവന്ന നിറം മാത്രം, നാസികള്‍ ജൂതന്മാരെയൊന്നന്നായി കൊന്നൊടുക്കി കൊിരിക്കുന്നു.

ഈ നശിച്ച ഭൂമിയിലേക്കാണ് ഓസ്‌കാര്‍ ഷിന്‍ഡ്‌ലര്‍ എന്ന വ്യവസായി കടന്ന് വരുന്നത്.
രാം ലോക മഹായുദ്ധ കാലത്തെ ജൂത വേട്ടയെ തന്റെ സാമ്പത്തിക നേട്ടത്തിനായി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഷിന്‍ഡ്‌ലര്‍, ജൂതന്മാരെ കൂട്ടിയിട്ടിരിക്കുന്ന ക്രാക്കോ എന്ന നഗരത്തിലെത്തുന്നത്. നാസിയിലെ ഉന്നത ഉദ്യോഗസ്ഥരെയും, സമൂഹത്തിലെ പ്രമാണികളെയും കൈയ്യിലെടുത്ത് ഒരു ഫാക്ടറിയുടെ ഉടമസ്ഥാവകാശം അദേഹം നേടിയെടുക്കുന്നു.

ഇസ്താഖ് സ്റ്റേണ്‍ എന്ന തന്റെ അക്കൗന്റിന്റെ സഹായത്തോടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ കഴിയുന്ന ജൂതന്മാരെ ചുളുവിലയില്‍ തൊഴിലാളികളായി നിയമിക്കാന്‍ തീരുമാനമെടുക്കുന്നു. ജൂതന്മാരെ സംബന്ധിച്ചടത്തോളം ഷിന്‍ഡ്‌ലറുടെ  ഫാക്ടറിയില്‍ പണിയെടുക്കുക എന്നത് ജീവിതം നീട്ടി കിട്ടുക എന്നതിനു തുല്യമായിരുന്നു.

കണ്‍മുന്നില്‍ കാണുന്ന കൊലപാതകങ്ങളും . ജൂതന്മാര്‍ക്കെതിരെയുള്ള പീഢന മുറകളും ഓസ്‌കാര്‍ ഷിന്‍ഡ്‌ലറെ വല്ലാതെ മാറ്റി മറിക്കുന്നു, അങ്ങനെ ലാഭക്കൊതി തേടി ക്രാക്കോ നഗരത്തിലെത്തുന്ന കച്ചവടക്കാരന്‍,  ജൂതന്മാരുടെ രക്ഷകനായി മാറുന്നതാണ് ''ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ്''' എന്ന സിനിമയുടെ ഇതിവൃത്തം.

ഗ്രാഫിക്‌സിനും, സാങ്കേതിക വിദ്യക്കും സിനിമയില്‍ പ്രാമുഖ്യം നേടിക്കൊടുത്ത പ്രശസ്ത സംവിധായകന്‍ സ്റ്റീവന്‍ അലന്‍ സ്പീല്‍ ബെര്‍ഗിന്റെ ആദ്യ ചിത്രം 1973 ല്‍ പുറത്തിറങ്ങിയ ''ദ ഡ്യുവല്‍'' ആണ്. 1975 ല്‍ പുറത്തിറങ്ങിയ ''ജാസ്'' എന്ന ചിത്രമാണ് അദേഹത്തെ ലോക പ്രശസ്തനാക്കി മാറ്റിയത്.




സയന്‍സ് ഫിക്ഷനും , സാഹസികതക്കും പ്രാധാന്യം കൊടുത്ത അദേഹത്തിന്റെ സ്രഷ്ടികളില്‍ പ്രസിദ്ധങ്ങളാണ് 1981 ല്‍ ഇറങ്ങിയ ''ഇ.റ്റി. ദ എക്‌സ്ട്രാ ടെറസ്ട്രിയന്‍'' , ''ജുറാസിക് പാര്‍ക്ക്''(1993). സ്‌പെഷ്യല്‍ ഇഫക്റ്റ് സ്റ്റുഡിയോയായ ഡ്രീം വര്‍ക്ക്‌സ് അദേഹത്തിന്റെ സ്വന്തം നിര്‍മ്മാണ കമ്പനിയാണ്.

തോമസ് കെനേലി എഴുതിയ ''ഷിന്‍ഡ്‌ലേഴ്‌സ് ആര്‍ക്ക് '' എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ഈ ചിത്രം. യഥാര്‍ത്ഥ ലൊക്കേഷനുകളാണ് ചിത്രീകരണത്തിനായി സംവിധായകന്‍ തിരഞ്ഞെടുത്തത്. നാസികളുടെ ക്രൂരത അരങ്ങേറിയ സ്ഥലങ്ങള്‍, ഷിന്‍ഡ്‌ലറിന്റെയും, സൈനിക ഉദ്യോഗസ്ഥനായ ഗോയ്ഥിന്റെയും ഭവനങ്ങള്‍ തുടങ്ങിയവ യാഥാര്‍ത്ഥ്യമായവ തന്നെയാണ്. ഇതില്‍ പ്‌ളാസോ ക്യാമ്പ് മാത്രമാണ് വീും പുനസൃഷ്ടിക്കേി വന്നത്. ഇതു മൂലം ചരിത്രത്തോടും കാലത്തോടും നൂറു ശതമാനം നീതി പുലര്‍ത്താന്‍ ഈ സിനിമക്കു സാധിക്കുകയുായി.ചിത്രം ഏകദേശം പൂര്‍ണ്ണമായും ബ്‌ളാക്ക് ആന്റ് വൈറ്റിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

ചിത്രത്തില്‍ അത്യപൂര്‍വ്വമായി കാണപ്പെടുന്ന കളര്‍ ഫ്രെയ്മുകളില്‍ ഒന്നാണ് ചുവന്ന ഫ്രോക്ക് ധരിച്ച ഒരു പെണ്‍കുട്ടിയുടെ ദൃശ്യം. കടുത്ത ജൂത വിരോദിയായ സൈനിക ഉദ്യോഗസ്ഥന്‍ ഗോയ്ഥിന്റെ പീഢനരംഗങ്ങള്‍ പ്രേക്ഷക മനസുകളില്‍ തുളച്ച് കയറുന്നവയാണ്, തെരുവ് മൃഗങ്ങളെ പോലെയാണ് ഗോയ്ഥ് ജൂതന്മാരെ വേട്ടയാടുന്നത്.

മനം മാറ്റത്തിന് വിധേയനാകുന്ന ഷിന്‍ഡ്‌ലര്‍ ജര്‍മ്മന്‍ പട്ടാളക്കാര്‍ക്ക് വന്‍ തുക കൈക്കൂലി നല്കി കഴിയുന്നത്ര പോളിഷ് ജൂതരെ ജോലിക്കായി തിരഞ്ഞെടുക്കുന്നു.എന്നാല്‍ യുദ്ധം മുറുകുന്നതോടെ ക്യാമ്പിലെ തടവുകാരെയെല്ലാം ഓഷ്വിറ്റ്‌സിലെ കൊലക്കളത്തിലേക്കയക്കാന്‍ ഗോയഥിന് ഉത്തരവ് ലഭിക്കുന്നു, ഈ ദുരന്ത പൂര്‍ണ്ണമായ അവസ്ഥയില്‍ ഓസ്‌കാര്‍ ഷിന്‍ഡ്‌ലര്‍ തന്റെ ആകെ സമ്പാദ്യവും അധികാരവുമെല്ലാം സ്ത്രീകളും കുട്ടികളുമടങ്ങുന്ന തടവുകാരെ രക്ഷിക്കാനായി വിനിയോഗിക്കുന്നു. എന്നാല്‍ ഇതു മൂലം ഷിന്‍ഡ്‌ലര്‍ ആകെ തകര്‍ന്ന്,  നാടുകടക്കാന്‍ നിര്‍ബന്ധിതനാകുന്നു. വികാരഭരിതമായ മുഹൂര്‍ത്തങ്ങള്‍ കൊ് സമ്പന്നമാണ് ചിത്രത്തിന്റെ അവസാനം.

കഴിവുറ്റ അഭിനേതാക്കളുടെ സാനിധ്യമാണ് ചിത്രത്തെ ഏറെ വ്യത്യസ്തമാക്കുന്ന മറ്റൊരു കാര്യം. ലിയോം നീസനാണ്  ഓസ്‌കാര്‍ ഷിന്‍ഡ്‌ലറായി തിളങ്ങുന്നത്. ഷിന്‍ഡ്‌ലറിന്റെ സന്തത സഹചാരിയും അക്കൗന്റെന്റുമായ ഇസ്താഖ് സ്റ്റേണിന്റെ വേഷം ചെയതിരിക്കുന്നത് ''ഗാന്ധി'' സിനിമയിലൂടെ പ്രശസ്തനായ ബെന്‍ കിംഗ്‌സ്‌ലിയാണ്. പരിചയ പൂര്‍ണ്ണമായ അഭിനയ മികവാണ് രു പേരും കാഴ്ച്ച വെച്ചിരിക്കുന്നത്, ക്രൂരനായ സൈനിക ഉദ്യോഗസ്ഥന്‍ ഗോയ്ഥായി റാള്‍ഫ് ഫിന്‍സും വേഷമിടുന്നു.
ജോണ്‍ വില്യംസിന്റെ ഇമ്പമാര്‍ന്നതും, ഹൃദയത്തില്‍ വേദന ജനിപ്പിക്കുന്നതുമായ സംഗീതം. ജാനുസ് കമിന്‍സ്‌കിയുടെ വശ്യതാര്‍ന്ന ഛായാഗ്രഹണം, ഈ ചിത്രം ഒരു ഡോക്യുമെന്റെറി പോലെയാണ് ചിത്രീകരിച്ചിരിക്കുന്നത് ഇതിനായി കൃത്യമായ ഉദ്ദേശം സംവിധായകനുായിരുന്നു എന്നത് വ്യക്തമാണ്. ജര്‍മ്മന്‍ എക്‌സ്‌പ്രെഷനിസവും , ഇറ്റാലിയന്‍ നിയോറിയലിസവും ഇടകലര്‍ത്തിയ ഒരു ഛായാഗ്രഹണ ശൈലിയാണ് ഈ സിനിമയുടേത്. അത്രത്തോളം സ്വാഭാവികത ഓരോ ഷോട്ടിലും നമുക്ക് കാണുവാന്‍ സാധിക്കും.

''ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ്റ്റിലൂടെ'', നന്മയുടെ പ്രതീകമായ ഓസ്‌കാര്‍ ഷിന്‍ഡ്‌ലറുടെ മാത്രം കഥയല്ല സംവിധായകന്‍ പങ്കു വെക്കുന്നത് നാസി ഭരണകാലത്തിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ എരിഞ്ഞടങ്ങിയ ദശലക്ഷകണക്കിന് മനുഷ്യരുടെ ഒരിക്കലും മറക്കാനാകാത്ത ഓര്‍മ്മകളും പ്രേക്ഷക മനസുകളില്‍ ഉണര്‍ത്തുകയാണ് സ്പീല്‍ ബെര്‍ഗ്.

                  ഒരിക്കലും മറക്കാനാകാത്ത ആ കറുത്ത കാലത്തിന്റെ  ചുവന്ന  ഓര്‍മ്മകള്‍ ....

No comments:

Post a Comment