Sunday, 13 November 2011

കറുത്ത കാലത്തിന്‍റെ ചുവന്ന ഓര്‍മ്മകള്‍ ....




                               
മഞ്ഞു കണങ്ങള്‍ പോലെ വീണു കിടക്കുന്ന രക്ത തുള്ളികള്‍ നിറഞ്ഞ തെരുവുകള്‍... പൈശാകിമായ കൊലപാതകരംഗങ്ങള്‍...അതിക്രൂരമായ പീഢന മുറകള്‍.. നടുക്കുന്ന വെടിയൊച്ചകള്‍.. ഇങ്ങനെ മനുഷ്യത്വം തന്നെ മരവിപ്പിക്കുന്ന കാഴ്ച്ചകളിലേക്ക്.. നാസി ഭീകര വാഴ്ച്ചയിലെ ജൂത വംശത്തിന്റെ നിസഹായതകളിലേക്ക്, പ്രേക്ഷക മനസ്സുകളെ എത്തിക്കുകയാണ് ''ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ്'' എന്ന തന്റെ  ബ്‌ളാക്ക് ആന്റ് വൈറ്റ് മാസ്റ്റര്‍ പീസിലൂടെ വിഖ്യാത സംവിധായകന്‍ സ്റ്റീവന്‍ അലന്‍ സ്പീല്‍ ബെര്‍ഗ്.
നാസി ഭീകര വാഴ്ച്ചയുടെ കാലത്ത് ജര്‍മ്മനിയിലെ ഓഷ്വിറ്റ്‌സിലുള്ള പീഢന ക്യാമ്പില്‍ നിന്നും ആയിരത്തോളം വരുന്ന ജൂത തടവുകാരെ സാഹസികമായി രക്ഷപ്പെടുത്തിയ     ഓസ്‌കാര്‍ ഷിന്‍ഡ്‌ലര്‍ എന്ന വ്യവസായിയുടെ ജീവിത കഥ കൂടിയാണീ ചിത്രം.






മെഴുകുതിരികള്‍ കത്തിച്ച് വെച്ച് പ്രാര്‍ത്ഥിക്കുന്ന ജൂത ഭവനത്തില്‍ നിന്നാണ് ചിത്രം ആരംഭിക്കുന്നത് ക്രമേണ മുറിയില്‍ നിന്നും ആളുകള്‍ ഒഴിയുന്നു, എന്തോ സംഭവിക്കാനെന്ന പോലെ മെഴുകുതിരികള്‍ അണയുന്നു. നാസിപ്പട തങ്ങളുടെ നാടിനെ കീഴടക്കിയിരിക്കുന്നു എന്ന നടുക്കുന്ന വാര്‍ത്ത അവരുടെ ചെവികളിലെത്തി.സ്വാഭാവികമായും വീടു വിട്ടിറങ്ങുകയെ ജൂതന്‍മാര്‍ക്ക് ഇനി നിവര്‍ത്തിയൊള്ളൂ.
നാസികളും അവരുടെ കൊച്ച് കുട്ടികള്‍ പോലും വഴിയോരങ്ങളില്‍ ജൂതന്മാരെ പരിഹസിച്ച് കൂകി വിളിക്കുന്നു, അപമാനത്താല്‍ തല കുനിച്ച് തോളിലുള്ള സാധനങ്ങളുമായി നടന്ന് നീങ്ങുന്ന ജൂതന്മാരുടെയും അവരുടെ കുട്ടികളുടെയും രംഗങ്ങള്‍ പ്രേക്ഷക മനസ്സുകളില്‍ വേദന ജനിപ്പിക്കുന്നവയാണ്. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലെ ക്രൂരമായ പീഢന മുറകള്‍ , തെരുവുകളിലെങ്ങും ചോരയുടെ ചുവന്ന നിറം മാത്രം, നാസികള്‍ ജൂതന്മാരെയൊന്നന്നായി കൊന്നൊടുക്കി കൊിരിക്കുന്നു.

ഈ നശിച്ച ഭൂമിയിലേക്കാണ് ഓസ്‌കാര്‍ ഷിന്‍ഡ്‌ലര്‍ എന്ന വ്യവസായി കടന്ന് വരുന്നത്.
രാം ലോക മഹായുദ്ധ കാലത്തെ ജൂത വേട്ടയെ തന്റെ സാമ്പത്തിക നേട്ടത്തിനായി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഷിന്‍ഡ്‌ലര്‍, ജൂതന്മാരെ കൂട്ടിയിട്ടിരിക്കുന്ന ക്രാക്കോ എന്ന നഗരത്തിലെത്തുന്നത്. നാസിയിലെ ഉന്നത ഉദ്യോഗസ്ഥരെയും, സമൂഹത്തിലെ പ്രമാണികളെയും കൈയ്യിലെടുത്ത് ഒരു ഫാക്ടറിയുടെ ഉടമസ്ഥാവകാശം അദേഹം നേടിയെടുക്കുന്നു.

ഇസ്താഖ് സ്റ്റേണ്‍ എന്ന തന്റെ അക്കൗന്റിന്റെ സഹായത്തോടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ കഴിയുന്ന ജൂതന്മാരെ ചുളുവിലയില്‍ തൊഴിലാളികളായി നിയമിക്കാന്‍ തീരുമാനമെടുക്കുന്നു. ജൂതന്മാരെ സംബന്ധിച്ചടത്തോളം ഷിന്‍ഡ്‌ലറുടെ  ഫാക്ടറിയില്‍ പണിയെടുക്കുക എന്നത് ജീവിതം നീട്ടി കിട്ടുക എന്നതിനു തുല്യമായിരുന്നു.

കണ്‍മുന്നില്‍ കാണുന്ന കൊലപാതകങ്ങളും . ജൂതന്മാര്‍ക്കെതിരെയുള്ള പീഢന മുറകളും ഓസ്‌കാര്‍ ഷിന്‍ഡ്‌ലറെ വല്ലാതെ മാറ്റി മറിക്കുന്നു, അങ്ങനെ ലാഭക്കൊതി തേടി ക്രാക്കോ നഗരത്തിലെത്തുന്ന കച്ചവടക്കാരന്‍,  ജൂതന്മാരുടെ രക്ഷകനായി മാറുന്നതാണ് ''ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ്''' എന്ന സിനിമയുടെ ഇതിവൃത്തം.

ഗ്രാഫിക്‌സിനും, സാങ്കേതിക വിദ്യക്കും സിനിമയില്‍ പ്രാമുഖ്യം നേടിക്കൊടുത്ത പ്രശസ്ത സംവിധായകന്‍ സ്റ്റീവന്‍ അലന്‍ സ്പീല്‍ ബെര്‍ഗിന്റെ ആദ്യ ചിത്രം 1973 ല്‍ പുറത്തിറങ്ങിയ ''ദ ഡ്യുവല്‍'' ആണ്. 1975 ല്‍ പുറത്തിറങ്ങിയ ''ജാസ്'' എന്ന ചിത്രമാണ് അദേഹത്തെ ലോക പ്രശസ്തനാക്കി മാറ്റിയത്.




സയന്‍സ് ഫിക്ഷനും , സാഹസികതക്കും പ്രാധാന്യം കൊടുത്ത അദേഹത്തിന്റെ സ്രഷ്ടികളില്‍ പ്രസിദ്ധങ്ങളാണ് 1981 ല്‍ ഇറങ്ങിയ ''ഇ.റ്റി. ദ എക്‌സ്ട്രാ ടെറസ്ട്രിയന്‍'' , ''ജുറാസിക് പാര്‍ക്ക്''(1993). സ്‌പെഷ്യല്‍ ഇഫക്റ്റ് സ്റ്റുഡിയോയായ ഡ്രീം വര്‍ക്ക്‌സ് അദേഹത്തിന്റെ സ്വന്തം നിര്‍മ്മാണ കമ്പനിയാണ്.

തോമസ് കെനേലി എഴുതിയ ''ഷിന്‍ഡ്‌ലേഴ്‌സ് ആര്‍ക്ക് '' എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ഈ ചിത്രം. യഥാര്‍ത്ഥ ലൊക്കേഷനുകളാണ് ചിത്രീകരണത്തിനായി സംവിധായകന്‍ തിരഞ്ഞെടുത്തത്. നാസികളുടെ ക്രൂരത അരങ്ങേറിയ സ്ഥലങ്ങള്‍, ഷിന്‍ഡ്‌ലറിന്റെയും, സൈനിക ഉദ്യോഗസ്ഥനായ ഗോയ്ഥിന്റെയും ഭവനങ്ങള്‍ തുടങ്ങിയവ യാഥാര്‍ത്ഥ്യമായവ തന്നെയാണ്. ഇതില്‍ പ്‌ളാസോ ക്യാമ്പ് മാത്രമാണ് വീും പുനസൃഷ്ടിക്കേി വന്നത്. ഇതു മൂലം ചരിത്രത്തോടും കാലത്തോടും നൂറു ശതമാനം നീതി പുലര്‍ത്താന്‍ ഈ സിനിമക്കു സാധിക്കുകയുായി.ചിത്രം ഏകദേശം പൂര്‍ണ്ണമായും ബ്‌ളാക്ക് ആന്റ് വൈറ്റിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

ചിത്രത്തില്‍ അത്യപൂര്‍വ്വമായി കാണപ്പെടുന്ന കളര്‍ ഫ്രെയ്മുകളില്‍ ഒന്നാണ് ചുവന്ന ഫ്രോക്ക് ധരിച്ച ഒരു പെണ്‍കുട്ടിയുടെ ദൃശ്യം. കടുത്ത ജൂത വിരോദിയായ സൈനിക ഉദ്യോഗസ്ഥന്‍ ഗോയ്ഥിന്റെ പീഢനരംഗങ്ങള്‍ പ്രേക്ഷക മനസുകളില്‍ തുളച്ച് കയറുന്നവയാണ്, തെരുവ് മൃഗങ്ങളെ പോലെയാണ് ഗോയ്ഥ് ജൂതന്മാരെ വേട്ടയാടുന്നത്.

മനം മാറ്റത്തിന് വിധേയനാകുന്ന ഷിന്‍ഡ്‌ലര്‍ ജര്‍മ്മന്‍ പട്ടാളക്കാര്‍ക്ക് വന്‍ തുക കൈക്കൂലി നല്കി കഴിയുന്നത്ര പോളിഷ് ജൂതരെ ജോലിക്കായി തിരഞ്ഞെടുക്കുന്നു.എന്നാല്‍ യുദ്ധം മുറുകുന്നതോടെ ക്യാമ്പിലെ തടവുകാരെയെല്ലാം ഓഷ്വിറ്റ്‌സിലെ കൊലക്കളത്തിലേക്കയക്കാന്‍ ഗോയഥിന് ഉത്തരവ് ലഭിക്കുന്നു, ഈ ദുരന്ത പൂര്‍ണ്ണമായ അവസ്ഥയില്‍ ഓസ്‌കാര്‍ ഷിന്‍ഡ്‌ലര്‍ തന്റെ ആകെ സമ്പാദ്യവും അധികാരവുമെല്ലാം സ്ത്രീകളും കുട്ടികളുമടങ്ങുന്ന തടവുകാരെ രക്ഷിക്കാനായി വിനിയോഗിക്കുന്നു. എന്നാല്‍ ഇതു മൂലം ഷിന്‍ഡ്‌ലര്‍ ആകെ തകര്‍ന്ന്,  നാടുകടക്കാന്‍ നിര്‍ബന്ധിതനാകുന്നു. വികാരഭരിതമായ മുഹൂര്‍ത്തങ്ങള്‍ കൊ് സമ്പന്നമാണ് ചിത്രത്തിന്റെ അവസാനം.

കഴിവുറ്റ അഭിനേതാക്കളുടെ സാനിധ്യമാണ് ചിത്രത്തെ ഏറെ വ്യത്യസ്തമാക്കുന്ന മറ്റൊരു കാര്യം. ലിയോം നീസനാണ്  ഓസ്‌കാര്‍ ഷിന്‍ഡ്‌ലറായി തിളങ്ങുന്നത്. ഷിന്‍ഡ്‌ലറിന്റെ സന്തത സഹചാരിയും അക്കൗന്റെന്റുമായ ഇസ്താഖ് സ്റ്റേണിന്റെ വേഷം ചെയതിരിക്കുന്നത് ''ഗാന്ധി'' സിനിമയിലൂടെ പ്രശസ്തനായ ബെന്‍ കിംഗ്‌സ്‌ലിയാണ്. പരിചയ പൂര്‍ണ്ണമായ അഭിനയ മികവാണ് രു പേരും കാഴ്ച്ച വെച്ചിരിക്കുന്നത്, ക്രൂരനായ സൈനിക ഉദ്യോഗസ്ഥന്‍ ഗോയ്ഥായി റാള്‍ഫ് ഫിന്‍സും വേഷമിടുന്നു.
ജോണ്‍ വില്യംസിന്റെ ഇമ്പമാര്‍ന്നതും, ഹൃദയത്തില്‍ വേദന ജനിപ്പിക്കുന്നതുമായ സംഗീതം. ജാനുസ് കമിന്‍സ്‌കിയുടെ വശ്യതാര്‍ന്ന ഛായാഗ്രഹണം, ഈ ചിത്രം ഒരു ഡോക്യുമെന്റെറി പോലെയാണ് ചിത്രീകരിച്ചിരിക്കുന്നത് ഇതിനായി കൃത്യമായ ഉദ്ദേശം സംവിധായകനുായിരുന്നു എന്നത് വ്യക്തമാണ്. ജര്‍മ്മന്‍ എക്‌സ്‌പ്രെഷനിസവും , ഇറ്റാലിയന്‍ നിയോറിയലിസവും ഇടകലര്‍ത്തിയ ഒരു ഛായാഗ്രഹണ ശൈലിയാണ് ഈ സിനിമയുടേത്. അത്രത്തോളം സ്വാഭാവികത ഓരോ ഷോട്ടിലും നമുക്ക് കാണുവാന്‍ സാധിക്കും.

''ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ്റ്റിലൂടെ'', നന്മയുടെ പ്രതീകമായ ഓസ്‌കാര്‍ ഷിന്‍ഡ്‌ലറുടെ മാത്രം കഥയല്ല സംവിധായകന്‍ പങ്കു വെക്കുന്നത് നാസി ഭരണകാലത്തിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ എരിഞ്ഞടങ്ങിയ ദശലക്ഷകണക്കിന് മനുഷ്യരുടെ ഒരിക്കലും മറക്കാനാകാത്ത ഓര്‍മ്മകളും പ്രേക്ഷക മനസുകളില്‍ ഉണര്‍ത്തുകയാണ് സ്പീല്‍ ബെര്‍ഗ്.

                  ഒരിക്കലും മറക്കാനാകാത്ത ആ കറുത്ത കാലത്തിന്റെ  ചുവന്ന  ഓര്‍മ്മകള്‍ ....

Friday, 4 November 2011

കാലഹരണപ്പെട്ട സൈക്കിള്‍ .....

               

 


കാലഹരണപ്പെട്ട സൈക്കിള്‍  ..... 


സ്വന്തമായി ഒരു സൈക്കിള്‍ എന്നത് ഏതൊരു കുട്ടിയുടെയും വാശിയേറിയ ഒരാഗ്രഹമാണ്, അങ്ങനെ കഷ്ടപ്പെട്ട് ജോലി ചെയ്ത് മേടിച്ച സൈക്കിള്‍ കളവു പോയാലോ.........

സ്‌നേഹവും, സൗഹൃദവും, കഷ്ടപ്പാടും ഇടകലര്‍ന്ന രണ്ടു യുവാക്കളുടെ ജീവിതം ഒരു സൈക്കിള്‍ വന്ന് തകിടം മറിക്കുന്നതും, പിന്നീട് ഈ സൈക്കിള്‍ അവരുടെ ജീവിതത്തില്‍ ഉാക്കുന്ന രൂപഭേദങ്ങളുമാണ്,  വാങ് സിയോഷി സംവിധാനം ചെയ്ത ''ബെയ്ജിംഗ് ബൈസിക്കിള്‍്'' എന്ന ചിത്രത്തിന്റെ മുഖ്യ പ്രമേയം.

നിയോറിയലിസം എന്ന ആശയം ''ബൈസിക്കിള്‍ തീവ്‌സ്'' എന്ന സിനിമയിലൂടെ ആവിഷ്‌കരിച്ച് ലോക പ്രശസ്തി നേടിയ ഇറ്റാലിയന്‍ സംവിധായകനാണ് വിക്ടോറിയ ഡിസീക്ക, ''ബെയ്ജിംഗ് ബൈസിക്കുകളിലൂടെ'' സംവിധായകന്‍ വാങ് സിയോഷിയും ഈ ആശയം തന്നെയാണ് പുനരവതരിപ്പിക്കുന്നത്. ചൈനീസ് സിനിമകളില്‍ നിയോറിയലിസത്തിന്റെ സ്വാധീനം ശക്തമായി തന്നെ ചെലുത്താന്‍ ഈ ചിത്രത്തിലൂടെ സംവിധായകനു സാധിക്കുകയുണ്ടായി, തികച്ചും സത്യസന്ധമായ രീതിയില്‍ തന്നെയാണ് അദേഹം ഇത് അവതരിപ്പിച്ചിരിക്കുന്നതും.
തന്റെ ഗ്രാമത്തിലെ പട്ടിണി നിറഞ്ഞ ജീവിതത്തില്‍ നിന്നും രക്ഷപ്പെട്ട്, സ്വന്തമായൊരു ജോലി നേടുന്നതിനായി ബെയ്ജിംഗ് പട്ടണത്തില്‍ എത്തുന്ന ഗൂയി എന്ന പതിനേഴുകാരന് അനുഭവിക്കേി വരുന്ന ബുദ്ധിമുട്ടുകളുടെയും, സാമൂഹിക വ്യവസ്ഥിതിയുടെ അരക്ഷിതത്ത്വം നല്‍കുന്ന യാതനകളുടെയും കഥയാണ് ''ബെയ്ജിംഗ്  ബൈസിക്കിള്‍'' എന്ന ചിത്രത്തിലൂടെ സംവിധായകന്‍ പറയുന്നത്. നഗരത്തിലെ ഒരു കൊറിയര്‍ സെന്റെറില്‍ ഗൂയിക്ക് ഒരു താത്ക്കാലിക ജോലി ലഭിക്കുന്നു. പട്ടണത്തിലെ വിവിധ സ്ഥലങ്ങളില്‍ പാഴ്‌സല്‍ സര്‍വ്വീസുകള്‍ കമ്പനിക്കായി പിടിച്ച് കൊടുക്കുക എന്ന ഉത്തരവാദിത്തമാണ് ഗൂയിയുടേത്, ഇതിനായി കമ്പനി സൈക്കിള്‍ നല്‍കുന്നു,ആവശ്യത്തിന് സര്‍വ്വീസ് പിടിച്ച് കൊടുത്താല്‍  സൈക്കിള്‍ ഗൂയിക്ക് സ്വന്തമാകും, നിര്‍ഭാഗ്യവശാല്‍ സ്വന്തമാകുന്നതിനു തൊട്ട് മുമ്പ് സൈക്കിള്‍ മോഷ്ടിക്കപ്പെടുന്നു. ബൈസിക്കിള്‍ തീവ്‌സ് എന്ന ഇറ്റാലിയന്‍ ചിത്രത്തിന്റെ ആരംഭം പോലെയാണ് ചിത്രം തുടങ്ങുന്നതെങ്കിലും പിന്നീട് അതുമായി യാതൊരു സാമ്യവുമില്ലെന്ന് നമുക്ക് മനസിലാക്കാന്‍ സാധിക്കും.
ജീവിക്കാന്‍ വേറെ ഒരു വഴിയുമില്ലാത്ത ഗൂയിയുടെ ഒരേ ഒരു ജീവിതമാര്‍ഗം ഈ ജോലിയായിരുന്നു, കളവ് പോയ സൈക്കിള്‍ തിരിച്ചു കിട്ടിയാല്‍ ജോലിയില്‍ വീും തിരികെ പ്രവേശിപ്പിക്കാമെന്ന മാനേജരുടെ ഉറപ്പും വാങ്ങി ഗൂയി നഷ്ടപ്പെട്ടു പോയ സൈക്കിള്‍ തേടിയിറങ്ങുന്നു.

ഈ ചിത്രത്തിലെ വേറൊരു സുപ്രധാന കഥാപാത്രമാണ് ജിയാന്‍ എന്ന സ്‌കൂള്‍ കുട്ടി.വളരെ കഷ്ട്പ്പാടുകള്‍ നിറഞ്ഞ കുടുംബമാണ് ജിയാന്റെ എന്നാല്‍ അവന്‍ പഠിക്കുന്നത് ഒരു മുന്തിയ സ്‌കൂളിലാണ്, പണക്കാരായ കുട്ടികളുടെ പദവിയിലും സുഖത്തിലും അസ്വസ്ഥനാണവന്‍ , ജിയാന്റെ വലിയൊരാഗ്രഹമാണ് സ്വന്തമായി സൈക്കിള്‍ വാങ്ങുക എന്നത്, തന്റെ കുടുംബത്തിന്റെ ഈ അവസ്ഥയില്‍ സ്വന്തമായൊരു സൈക്കിള്‍ എന്നത് സ്വപ്‌ന തുല്യമായ കാര്യമാണെന്ന് ജിയാനറിയാം, വീട്ടില്‍ നിന്നും മോഷ്ടിക്കുന്ന പൈസയാല്‍ ജിയാനൊരു സെക്കന്റെ ഹാന്റെ് സൈക്കിള്‍ മേടിക്കുന്നു. പക്ഷേ അത് മോഷ്ടിക്കപ്പെട്ട ഗൂയിയുടെ സൈക്കിളാണെന്ന് ജിയാന്‍ അറിയുന്നില്ല.
ഗൂയിയുടെ കൂട്ടുകാരന്‍ സൈക്കിള്‍ കെത്തുകയും ജിയാന്റെ കൈയ്യില്‍ സൈക്കിളുള്ള കാര്യം ഗൂയിയെ അറിയിക്കുകയും ചെയ്യുന്നു, പിന്നീട് ഉടനീളം കഥയില്‍ പ്രതിഫലിക്കുന്ന ചോദ്യമെന്നത് സൈക്കിളിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ചാണ്. ഗൂയിക്ക് സൈക്കിള്‍ തിരികെ ലഭിക്കുമോ? സൈക്കിള്‍ ഗൂയിക്ക് തിരിച്ച് കൊടുക്കാന്‍ ജിയാന്‍ തയ്യാറാകുമോ? എന്നീ ചോദ്യങ്ങള്‍ക്ക് ക്രിയാത്മകമായ മറുപടി നല്‍കുകയാണ് വാങ് സിയോഷി ഈ ചിത്രത്തിലൂടെ.

ചൈനീസ് സിനിമയില്‍ നിയോറിയലിസത്തിന്റെ വേര് ആഴ്ന്നിറങ്ങുന്നതില്‍ ശക്തമായ സ്വാധീനം ചെലുത്തിയവരില്‍ പ്രധാനിയാണ് വാങ് സിയോഷി.1993 ല്‍ പുറത്തിറങ്ങിയ ''ദ ഡെയ്‌സ് '' ആണ് ആദ്യ ചിത്രം. ആദ്യ ചിത്രത്തിന് തന്നെ അദേഹത്തിന് ഗ്ലോബല്‍ അലക്‌സാര്‍ പുരസ്‌കാരം ലഭിക്കുകയുായി. 1997 ല്‍ ഇറങ്ങിയ ''ദ ഫ്രോസണ്‍'', ''സോ ക്ലോസ് റ്റു പാരഡൈസ്'' (1998), ''ദ ഹൗസ്'' (1999) എന്നിവ അദേഹത്തിന്റെ പ്രധാന സിനിമകളാണ്.

''ബെയ്ജിംഗ്  ബൈസിക്കിള്‍'' എന്ന സിനിമയിലൂടെ, കഷ്ട്പ്പാടുകള്‍ നിറഞ്ഞ ഒരു യുവത്വത്തിന്റെ മാത്രം പ്രതിഫലനമല്ല സംവിധായന്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ കാഴ്ച്ചവെയ്ക്കുന്നത്, ചൈനയിലെ  തകരുന്ന സാമൂഹിക വ്യവസ്ഥിതി, തൊഴിലില്ലായ്മ, താഴെ തട്ടിലുള്ളവരുടെയും, പണക്കാരുടെയും ജീവിതത്തിലെ വ്യത്യാസങ്ങള്‍, ഇവയെല്ലാം കോര്‍ത്തിണക്കികൊണ്ടൊള്ളൊരു കഥാഗതിയാണ് ചിത്രത്തിന്റേത്.



സംവിധായകന്‍ വാങ് സിയോഷി, ടാംഗ് ഡാനിയല്‍,പെഗി ചിയോ, സുഷ്യോ മിഗ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്. യുവത്വത്തിന്റെ എല്ലാ ചേതോ വികാരങ്ങളും അടങ്ങുന്ന ഒരു ഉപഘടന ഉണ്ട്  ഈ ചിത്രത്തിന്റെ ഛായാഗ്രഹണത്തിന്. ഒരു നിയോറിയലിസ്റ്റ് ചിത്രത്തിന് വേണ്ട എല്ലാ ഭാവങ്ങളും ഉള്‍പ്പെടുത്തിയാണ് ഛായാഗ്രാഹകന്‍ ജി മിയു ഓരോ രംഗങ്ങളും ഒപ്പിയെടുത്തിരിക്കുന്നത്. ചിത്രത്തിലെ അവസാന രംഗങ്ങള്‍ പ്രേക്ഷക ഹൃദയങ്ങളെ മുറിപ്പെടുത്തും എന്നതില്‍ യാതൊരു സംശയവുമില്ല. അത്രത്തോളം സങ്കടവും വേദനയും നിറഞ്ഞ അവസാന നിമിഷങ്ങള്‍, കഥാപാത്രങ്ങളുടെ സ്വാഭാവികമായ അഭിനയ ശൈലി ഇവയൊക്കെ എടുത്തു പറയേ പ്രത്യേകതകളാണ്.

ഇപ്പോളുള്ള യുവാക്കളുടെയും പ്രത്യേകിച്ചും കുട്ടികളുടെയും മനസില്‍ നല്ലതിന്റേതായ ഒരു മാറ്റമുണ്ടാക്കാന്‍ ഈ ചിത്രത്തിനു സാധിച്ചേക്കാം, വിദ്യാഭ്യാസ സംബന്ധമായ പ്രമേയങ്ങളിലൂടെയും മറ്റു കാലികാ പ്രാധാന്യമേറിയതുമായ നിരവധി വിഷയങ്ങളിലൂടെയും കടന്നു പോകുന്ന ഈ ചിത്രം കുട്ടികളായ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒന്നായിരിക്കും.

Sunday, 11 September 2011

ഭയാനകം

   
 


       തികച്ചും സ്വാഭാവികതയോടെ , മനുഷ്യ മനസുകളെ ഭയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തി ഭീതിജനകമായ ആവരണത്താല്‍  ബന്ധിപ്പിക്കുകയാണ് ആല്‍ഫ്രെഡ് ‌  ഹിച്ച്കോക്ക് ''സൈക്കോ''  എന്ന തന്‍റെ  സസ്പെന്‍സ് ത്രില്ലറിലൂടെ.

     വിശ്രമ കേന്ദ്രത്തില്‍ നടക്കുന്ന ഒരു കൊലപാതകം പിന്നീട് അവിടെ നടക്കുന്ന കൊലപാതക  പരമ്പരകള്‍, എന്നിവ നിറഞ്ഞ  ഭയാനകമായ നിമിഷങ്ങളാണ് ''സൈക്കൊയോലൂടെ'' സംവിധായകന്‍  പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ തുറന്നു കാട്ടുന്നത് . ഉദ്വേഗം ജനിപ്പിക്കുന്നതും ആരും വിശ്വസിക്കാന്‍ മടിക്കുന്നതുമായ ക്ലൈമാക്സ് രംഗങ്ങള്‍ ഈ ചിത്രത്തിന്‍റെ എടുത്ത് പറയത്തക്കതായ  ഒരു സവിശേഷതയാണ്.
    കാമുകീ കാമുകന്മാരാണ് മാരിയോണ്‍ ക്രെയിനും (ജാനറ്റ് ലെ ) സാം ലൂമിസും ( ജോണ്‍ ഗമിന്‍ ) , സാമിന്‍റെ സാമ്പത്തിക  നില മോശമായതിനാല്‍ ജോലി ചെയുന്ന  സ്ഥാപനത്തില്‍ നിന്നും 40000 ഡോളറുമായി മാരിയോണ്‍ കാമുകന്‍റെ അടുത്തേക്ക്  ഒളിച്ചോടുന്നു ,  പോകുന്ന വഴി 
റോരികിലുള്ള ബേറ്റ്സ്  എന്ന വിശ്രമ കേന്ദ്രത്തില്‍ മുറിയെടുക്കുന്നു.  
    ഹോട്ടലുടമ നോര്‍മന്‍ ബേറ്റ്സുമായി (ന്‍റെണീ പെര്‍ക്കിംഗ്സ് ) പരിച്ചയത്തിലാകുന്ന  മാരിയോനെ രാത്രിയില്‍ കുളിമുറിയില്‍ വെച്ച്  നോര്‍മന്‍ ബേറ്റ്സിന്‍റെ    അമ്മ കുത്തികൊല്ലുന്നു. കുറച്ചു കഴിഞ്ഞു റൂമിലെത്തുന്ന നോര്‍മന്‍ ബേറ്റ്സ്,  ചോരയില്‍ കുളിച്ചു കിടക്കുന്ന മാരിയോണിന്‍റെ ശരീരം  കണ്ടു  ഭയച്ചകിതനാകുകയും പെട്ടന്ന് തന്നെ മാരിയോണിന്‍റെ  ശരീരവും, മാരിയോണ്‍ വന്ന കാറും, മറ്റു സാധനങ്ങളും ഒരു ചതുപ്പ് നിലത്തു കുഴിച്ചു മൂടുകയും ചെയുന്നു.  മാരിയോണിനെ അന്വേഷിച്ചു വിശ്രമ കേന്ദ്രത്തില്‍ എത്തുന്ന കുറ്റാന്വേഷകനും ഈ സ്ത്രീയുടെ കൈയ്യാല്‍ കൊല്ലപ്പെടുന്നു, ഇവരെ അന്വേഷിച്ച് എത്തുന്ന മാരിയോണിന്‍റെ സഹോദരി  ലൈല ക്രെയിനും (വൈര മില്‍സ്) സാം ലൂമിസും ( ജോണ്‍ ഗമിന്‍ ) കൊലപാതക പരമ്പരയുടെ ചുരുള്‍ കണ്ടെത്തുകയും  ഭീകരനായ കൊലയാളിയെ പിടിക്കുകയും ചെയ്യുന്നു.
    ഹൊറര്‍  സിനിമകളുടെ  ചക്രവര്‍ത്തി എന്നറിയപ്പെടുന്ന
ആല്‍ഫ്രെഡ് ‌  ഹിച്ച്കോക്കിന്റെ ആദ്യ സിനിമ 1925 ല്‍ ഇറങ്ങിയ ''പ്ലഷര്‍ ഗാര്‍നാണ്'' . 1934 ല്‍ പുറത്തിറങ്ങിയ '' ദ മാന്‍ ഹൂ  ന്യൂ ടൂ മച്ച്'' എക്കാലത്തെയും മികച്ച ക്ലാസിക്കുകളില്‍ ഒന്നാണ്  , '' ദ തെര്‍ട്ടി നയണ്‍  സ്റ്റെപ്പ്സ് '' ( 1935 ), ബേര്‍ഡ്സ് മറ്റു ചില ശ്രദ്ധേയമായ സൃഷ്ട്ടികളാണ്. ഹിച്ച്കോക്കിന്റെ    ആദ്യ ഹോളിവുഡ് സംരംഭമായ റബേക്ക (1940 ) ക്ക് അക്കാലത്തെ മികച്ച  ചിത്രത്തിനുള്ള ഓസ്കാര്‍ ലഭിച്ചിരുന്നു.
     
ഹിച്ച്കോക്കിന്‍റെ  ചിത്രങ്ങളിലെ ഓരോ ഷോട്ടും, സ്വീകന്‍സും അര്‍ത്ഥ  പൂര്‍ണ്ണവും , അനിവാര്യവുമായ അര്‍ഥങ്ങള്‍ സ്രിഷ്ടിക്കുന്നവയാണ്. കഥാപാത്രങ്ങളുടെ ആവിഷ്കാരത്തിലും  കഥ കൊണ്ടു പോകുന്ന രീതിയിലും ഈ ശൈലി നമുക്ക് മനസിലാക്കാന്‍ സാധിക്കും.  ഹിച്ച്കോക്കിന്‍റെ ഈ ശൈലിയുടെ അസാധാരണമായ സംവേദന  പ്രാപ്തിയും വിന്യാസ വ്യാപ്തിയും പ്രകടമാക്കുകയാണ് '' സൈക്കോ '' എന്ന ക്രൈം ത്രില്ലര്‍.
   കുറഞ്ഞ നിര്‍മാണ ചെലവിലും,  പരിമിതമായ സാങ്കേതിക വിദ്യകളും  ഉപയോഗിച്ചാണ് പൂര്‍ണ്ണതയുടെ ഈ ത്രില്ലര്‍ അദേഹം വാര്‍ത്തെടുത്തിരിക്കുന്നത്   
      നമുക്ക് ചിന്തിക്കാന്‍ സാധിക്കാത്തടുത്തുനിന്നാണ് സിനിമയുടെ യഥാര്‍ത്ഥ  കഥ തുടങ്ങുന്നത്  ചിത്രത്തി
ന്‍റെ പകുതി ആകുന്നതിനു മുമ്പ് തന്നെ നായിക കൊല്ലപ്പെടുന്നു. സിനിമയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ രംഗങ്ങളില്‍ ഒന്നാണ് ഈ കൊലപാതകം , രണ്ടു  മിനിട്ടും 50 കട്ടുകളുമുള്ള ഈ രംഗം ചിത്രീകരിക്കാന്‍ ഹിച്ച്കോക്കിന് ഒരാഴ്ച വേണ്ടി വന്നു .
    ഒത്തിരിയേറെ ദുരൂഹതകള്‍ അടങ്ങുന്നതാണ് ഈ ചിത്രം
നോര്‍മന്‍ ബേറ്റ്സും, മാരിയോണ്‍ ക്രെയിനും തമ്മിലുള്ള സംഭാഷണങ്ങള്‍,   ഹോട്ടലില്‍ സ്റ്റഫു ചെയ്തു വെച്ചിരിക്കുന്ന പക്ഷികളുടെ ഷോട്ടുകള്‍  ഇവയെല്ലാം പ്രേക്ഷകരുടെ മനസ്സില്‍ അങ്കലാപ്പുകള്‍ സൃഷ്ടിക്കുന്നു.
    
ന്‍റെണീ പെര്‍ക്കിംഗ്സിന്‍റെയും ,ജാനറ്റ് ലെയുടെയും അഭിനയ മികവാണ് ചിത്രത്തിന്‍റെ എടുത്ത് പറയേണ്ട മറ്റൊരു സവിശേഷത. ജാനറ്റ് ലെയുടെ പരിഭ്രമങ്ങളും പേടിയുവാക്കലും സ്വാഭാവികമായ അഭിനയ മികവാണ് ന്‍റെണീ പെര്‍ക്കിംഗ്സിന്‍റെ അസാധാരണമായ അഭിനയം അദേഹത്തിന്റെ ഭാവങ്ങളിലും സംസാരത്തിലും നമുക്ക് തിരിച്ചറിയാന്‍ സാധിക്കും.
  ബെര്‍ണാഡ് ഹെര്‍മാന്‍റെ അലര്‍ച്ചയുടെ രീതിയിലുള്ള പേടിപ്പെടുത്തുന്ന പശ്ചാത്തല സംഗീതം ചിത്രത്തിന്‍റെ മുതല്‍ കൂട്ടാണ്‌.  ജോണ്‍ എല്സലിന്റെ    ക്യാമറ , നിഴലും വെളിച്ചവും ചേര്‍ന്ന് സൃഷ്ടിക്കുന്ന വേറൊരു ലോകത്തേക്ക് നമ്മളെ എത്തി ചേര്‍ക്കുന്നു .
    ചിത്രത്തിന്‍റെ ആദ്യം മുതല്‍ അവസാനം വരെ നില നിര്‍ത്തികൊണ്ടു  പോകുന്ന ഭയാനത, കഥാപാത്രങ്ങളുടെ അഭിനയ മികവു, ഇതിനെ ഒട്ടും ചോരാതെ തന്നെ അവരുടെ സൂക്ഷ്മ ഭാവങ്ങള്‍ വരെ ഒപ്പിയെടുത്തിരിക്കുന്ന  ക്യാമറ, ഞെട്ടിപ്പിക്കുന്ന സംഗീതം ചലച്ചിത്ര പ്രേമികള്‍ ആരും വിചാരിക്കാത്ത ക്ലൈമാക്സ് , ഹിച്ച്കോക്ക് എന്ന അതുല്യ  പ്രതിഭയുടെ അസാധാരണമായ സംവിധാന  പാടവം ഇവയെല്ലാം കൂടിച്ചേര്‍ന്ന ഒരു ക്ലാസ്സിക് സസ്പെന്‍സ് ത്രില്ലറാണ് '' സൈക്കോ ''.  
     

Wednesday, 10 August 2011

സ്വപ്ന സദൃശ്യമായ സംഗീതം..........

                    



           ആസ്ട്രിയന്‍ പര്‍വ്വത നിരകളുടെ മനോഹാരിതയേയും, ജീവിതത്തിലെ  കാല്പനികതയുടെ  സൗമ്യവും,  ദീപ്തവുമായ ദിശാവ്യതിയാനങ്ങളെയും മനോമോഹനമായ രംഗങ്ങളിലൂടെ സംഗീതം എന്ന ഇന്ദ്രജാലം കൊണ്ട്‌ വിളക്കി ചേര്‍ത്തിരിക്കുകയാണു റിച്ചാര്‍ഡ്‌ വൈസ്,‌ ''സൗണ്ട്‌ ഓഫ്‌ മ്യൂസിക്ക്‌''    എന്ന തന്‍റെ  ചിത്രത്തിലൂടെ.  
               മരിയ(ജൂലീ ആന്‍ഡ്രൂസ്‌)       എന്ന കന്യാസ്ത്രീ യുവതി സംഗീതത്തെ ആത്മാവിലേക്കാവാഹിച്ചവളാണു, സംഗീതം  മനസു നിറച്ച്‌,  പാറി നടക്കുന്ന ഒരു പറവയെ പോലെയാണവള്‍. എന്നാല്‍ കന്യാസ്ത്രീ   മഠത്തിലെ ചുവരുകള്‍ക്കുള്ളില്‍ അവള്‍ സംതൃപ്തയല്ല.     മഠത്തിലെ കര്‍ശനമായ ചിട്ടാവട്ടങ്ങള്‍ക്കപ്പുറം തന്‍റെതായൊരു ലോകം കെട്ടിപ്പെടുക്കാന്‍   പാടുപെടുകയാണു മരിയ,  പ്രകൃതിയോട്   ഇണങ്ങി,  സംഗീതത്തെ ജീവനു തുല്യം സ്നേഹിക്കുന്ന മരിയയെ അവളുടെ ജീവിതത്തിലെ യഥാര്‍ത്ഥ അര്‍ത്ഥം കണ്ടെത്തുന്നതിനായി മടത്തില്‍ നിന്നും മാറി തികച്ചും വ്യത്യസ്തമായ രീതികളുള്ള മറ്റൊരു സ്ഥലത്തേക്കു പറഞ്ഞയക്കുന്നു. 
           വാന്‍ ട്രോപ്പ്( ക്രിസ്റ്റഫര്‍ പ്ലമ്മര്‍) ‌ എന്ന വിഭാര്യനായ പട്ടാളക്കാരന്‍റെ ഏഴു കുട്ടികളുടെ  ആയ ആയിട്ടാണു മരിയയെ നിയമിക്കുന്നത്‌.കഠിനമായ പട്ടാള ചിട്ടയോടെയാണ് വാന്‍  ട്രോപ്പ്‌ തന്‍റെ കുട്ടികളെ വളര്‍ത്തുന്നത്‌, എന്നാല്‍ മരിയ തന്‍റെ സംഗീതത്തിന്‍റെ തുറന്ന ലോകത്ത്‌ കുട്ടികളെ സ്വതന്ത്രരായി തന്നെ വളര്‍ത്തുന്നു, വിക്രുതികളായ കുട്ടികളുടെയും കര്‍ശനക്കാരനായ വാന്‍ ട്രോപ്പിന്‍റെയും മനസില്‍ സംഗീതത്തിലൂടെയും സ്നേഹത്തിലൂടെയും മരിയ ഇടം പിടിക്കുന്നു.  ഇത്‌ മരിയയുടെ ജീവിതത്തെ തന്നെ ആകെ  മാറ്റി മറിക്കുന്നു.  ഇതിനിടയില്‍ നാസികള്‍ ആസ്ട്രിയയുടെ അധികാരം പിടിച്ചടക്കുകയും, ഹിറ്റ്ലറുടെ സൈന്യത്തില്‍ ചേര്‍ന്ന്‌ യുദ്ധം ചെയ്യാന്‍ ക്യാപ്റ്റനായ വാന്‍ ട്രോപ്പിനോട്‌ ആവശ്യപ്പെടുന്നു. അങ്ങനെ വലിയൊരു അപകടത്തില്‍ പെടുന്ന വാന്‍ ട്രോപ്പിന്‍റെ  കുടുംബം ഇതില്‍നിന്നെല്ലാം രക്ഷപെടുന്നത്‌ സംഗീതം എന്ന മാന്ത്രിക വിദ്യയിലൂടെയാണു.
            1941   ല്‍ ഇറങ്ങിയ ''സിറ്റിസണ്‍ കേന്‍''  എന്ന വിഖ്യാത ചിത്രത്തിന്‍റെ എഡിറ്റര്‍ ആണ്  റിച്ചാര്‍ഡ്‌ വൈസ് ‌, ഇതിനു അദേഹത്തിനു മികച്ച എഡിറ്റിംഗിനുള്ള ഓസ്കാര്‍ നാമനിര്‍ദേശവും ലഭിച്ചിരുന്നു.1944 ല്‍ പുറത്തിറങ്ങിയ ''ദ കേഴ്സ്‌ ഓഫ്‌ ദ ക്യാറ്റ്‌ പീപ്പിള്‍'' ആണു പ്രഥമ ചിത്രം. ''സൗണ്ട്‌ ഓഫ്‌ മ്യൂസിക്ക്‌'' ‌ എന്ന ചിത്രത്തിലൂടെ അദേഹം തന്‍റെ  സംവിധാന വൈഭവത്തെ ശക്തമായി പ്രകടമാക്കുന്നു, ഈ ചിത്രത്തിലൂടെ 1965 ലെ മികച്ച സംവിധായകനുള്ള ഓസ്കാര്‍ അവാര്‍ഡും വൈസിനു കരസ്ഥമാക്കാന്‍ സാധിച്ചു.
  ചിത്രത്തിന്‍റെ കഥയിലും, ഗാനങ്ങളിലും,  സംഭാഷണങ്ങളില്‍  പോലും   സ്നേഹത്തിന്‍റെ  ഇടതൂര്‍ന്ന മധുരം  കലര്‍ന്നിരിക്കുന്നു. ടെഡ് മക്കൊഡിന്‍റെ മികവാര്‍ന്ന  ക്യാമറ , റിച്ചാര്‍ഡ്‌ റോഡ്ബ്ലോക്കിന്‍റെ   വശ്യതയാര്‍ന്ന സംഗീതം, ജൂലീ ആണ്ട്രൂസിന്റെയും , ക്രിസ്റ്റഫര്‍ പ്ലമ്മറുടെയും വിസ്മയമാര്‍ന്ന  അഭിനയ പാടവം ഇവയെല്ലാം കൂടി ചേരുന്ന റിച്ചാര്‍ഡ്‌ വൈസിന്‍റെ   ''സൗണ്ട്‌ ഓഫ്‌ മ്യൂസിക്ക്‌'' ‌തികച്ചും ഒരു ക്ലാസിക് ചിത്രം തന്നെയാണ്.

Friday, 29 July 2011

സ്നേഹത്തിന്‍റെ നീരുറവ ................







                  അമ്മയെയും അനുജത്തിമാരെയും ജീവനു തുല്യം സ്നേഹിക്കുന്ന ഒരു ബാലന്‍റെയും  , സ്നേഹ സമ്പന്നനായ രണ്ടാനഛന്‍റെയും   , സ്നേഹം തുളുമ്പുന്ന  ഒരു കഥ പറയുന്ന ചിത്രമാണു മജീദ്‌ മജീദിയുടെ "ഫാദര്‍".
      മെഹ്റോല(ഹസ്സന്‍ സെദിഗി) എന്ന പതിന്നാലു  വയസുകാരന്‍റെ  കഥയാണു "ഫാദര്‍".തന്‍റെ  അഛന്‍റെ  മരണത്തിനു ശേഷം ഒറ്റക്കാകുന്ന അമ്മയെയും തന്‍റെ  മൂന്നു അനിയത്തിമാരെയും സംരക്ഷിക്കാനായി ജോലി തേടി  ഗ്രാമം വിട്ട്‌ പോകാന്‍ നിര്‍ബന്ധിതനാകുന്നു. നാലു മാസം കഴിഞ്ഞ്‌ തിരികെയെത്തുന്ന മെഹ്റോല അറിയുന്നത്‌ അമ്മ വീണ്ടും വിവാഹം കഴിച്ചു എന്ന വാര്‍ത്തയാണ് , ഈ വാര്‍ത്ത അവനെ വളരെയേറെ രോഷം കൊള്ളിക്കുന്നു, വീണ്ടും തിരക്കിയപ്പോള്‍ തന്‍റെ  അമ്മ വിവാഹം കഴിച്ചിരിക്കുന്നത്‌ ഒരു പോലീസുകാരനെയാണെന്നു മനസിലാക്കുന്നു,  അമ്മയുടെ രണ്ടാം വിവാഹം അവനില്‍ ഉണ്ടാക്കുന്ന ആത്മസംഘര്‍ഷവും, അത്  പിന്നീട്‌ അവന്‍റെ  ജീവിതത്തില്‍ സംഭവിപ്പിക്കുന്ന പ്രത്യാഘാതങ്ങളുമാണു ഫാദറിലൂടെ മജീദ്‌ മജീദി നമുക്ക്‌ ദ്രിശ്യമാക്കി  തരുന്നത്‌. 
              ഇറാനിയന്‍ ചിത്രങ്ങളെ ലോക സിനിമകളുടെ നെറു കൈയ്യില്‍ എത്തിക്കാന്‍ സുപ്രധാന പങ്കു വഹിച്ച സംവിധായകനാണു മജീദ്‌ മജീദി.        1992 ല്‍  പുറത്തിറങ്ങിയ   " ബാധുക്ക്‌ " ആണു അദേഹത്തിന്‍റെ  ആദ്യ ചിത്രം.കുട്ടികളുടെ അടിമപ്പണി കഥാതന്തുവാക്കിയ ഈ ചിത്രം ലോക സിനിമയില്‍ തന്നെ ഒരു ചര്‍ച്ചാ വിഷയമായിരുന്നു. 
               മനുഷ്യബന്ധങ്ങളിലെ എറ്റവും വൈകാരിക ഘടകമായ സ്നേഹത്തിനാണു ഈ ചിത്രത്തിലും മജീദ്‌ മജീദി പ്രാധാന്യം കൊടുത്തിരിക്കുന്നത്‌.''ഫാദര്‍ '' എന്ന തന്‍റെ  ഈ ചിത്രത്തിനു വേണ്ടി തൂലിക ചലിപ്പിച്ചിരിക്കുന്നതും അദേഹം തന്നെയാണു. 
                 ആദ്യ ചിത്രത്തിലേതു പോലെ തന്നെ കുട്ടി തന്നെയാണു ഫാദറിലേയും കേന്ദ്ര കഥാപാത്രം. തന്‍റെ  കുടുംബത്തെ സംരക്ഷിക്കാന്‍ ജോലി തേടി അന്യ ദേശത്തു പോയി പണിയെടുത്ത്‌ കഷ്ട്ടപ്പെടുന്ന  മെഹ്റോലയെ   പ്രേക്ഷകര്‍ക്കു പരിചയപ്പെടുത്തിക്കൊണ്ടാണു ഈ ചിത്രം ആരംഭിക്കുന്നത്‌. വന്നു നാലു മാസത്തിനു ശേഷം വീട്ടിലേക്ക്   മടങ്ങാന്‍ ആഗ്രഹിക്കുന്ന മെഹ്റോല തന്‍റെ  അനിയത്തിമാര്‍ക്ക്‌ വേണ്ടി പുത്തനുടുപ്പുകളും, ആഭരണങ്ങളും തിരയുന്നതും ഇതിനായി അവന്‍ കഷ്ട്ടപ്പെട്ടുണ്ടാക്കിയ പണം ജോലി ചെയ്ത സ്ഥലത്തു നിന്നും    മേടിച്ചെടുക്കുന്നതുമായ ദ്രിശ്യങ്ങള്‍  ആസ്വാദക മനസുകളെ സന്തോഷിപ്പിക്കുന്ന രംഗങ്ങളാണു. 
            വളരെയേറെ പ്രതീക്ഷകളോടെ വീട്ടിലേക്ക്‌ മടങ്ങിയെത്തുന്ന മെഹറോല വഴിക്കു വെച്ച്‌ തന്‍റെ  കൂട്ടുകാരനെ കാണുകയും അവനില്‍ നിന്നും തന്‍റെ  അമ്മ മറ്റൊരാളെ വീണ്ടും വിവാഹം കഴിച്ചതായുള്ള വാര്‍ത്ത അറിയാനിടയാകുന്നു. കേട്ടത്‌ സത്യമാകില്ല എന്നോര്‍ത്ത്‌ വീട്ടില്‍ ചെല്ലുമ്പോള്‍ കാണുന്നത്‌ ശൂന്യമായ വീട്‌. പണം ഉണ്ടാക്കാന്‍ വേണ്ടിയാണു താന്‍ കുടുംബത്തെ വിട്ട്‌ പോയത്‌, ആ പണം തന്നെയാണു അമ്മയില്‍ ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ കാരണമായതെന്ന ചിന്ത അവനില്‍ ഉടലെടുക്കുന്നു, ആകെ തളര്‍ന്ന് പോകുന്ന മെഹറോല  അവന്‍റെ  അമ്മക്കു മുമ്പിലെത്തി നാലു മാസം തന്‍റെ  കുടുംബത്തിനായി കഷ്ട്പ്പെട്ടുണ്ടാക്കിയ പണം വലിച്ചെറിയുന്നത്‌ ഈ ചിത്രത്തിലെ ഏറ്റവും വേദനാജനകമായ രoഗങ്ങളിലൊന്നാണു. 
           ശാന്തനും സ്വതന്ത്രഗതിക്കാരനുമായ മെഹറോലയുടെ  മനസിന്‍റെ  താളം തെറ്റുന്നു, അമ്മ വിവാഹം കഴിച്ച ‌ പോലീസുകാരനെ തന്‍റെ  അഛനായി കാണാന്‍ അവനു സാധിക്കുന്നില്ല, അവരില്‍ നിന്നും മാറി ഒറ്റയ്ക്കു നില്ക്കുന്ന  മെഹറോലയുടെ ചിന്ത എങ്ങനെയേലും തന്‍റെ  കുടുംബത്തിനെ ആ പോലീസുകാരന്‍റെ  കൈയ്യില്‍ നിന്നും രക്ഷിക്കുക എന്നതാണു. രണ്ടാനഛനായിട്ടുകൂടെ മെഹറോലയുടെ അമ്മയേയും അനുജത്തിമാരെയും അദേഹം വളരേയേറെ സ്നേഹത്തോട് കൂടിയാണ് നോക്കുന്നത്,എന്നെങ്കിലും   മെഹറോല മടങ്ങി വരുമെന്ന പ്രതീക്ഷയോടെ സ്വന്തം അച്ഛനെ പോലെ അദേഹം കാത്തിരിക്കുന്നു.
      എന്നാല്‍ തനിച്ച്‌ താമസിക്കുന്ന മെഹറോല രോഗത്തിനു പിടിയിലാകുകയും അമ്മയും ,രണ്ടാനഛനും അവനെ വീട്ടിലേക്ക്‌ കൂട്ടികൊണ്ട്‌ വരികയും ചെയ്യുന്നു,അന്നു രാത്രി പോലീസുകാരനായ രണ്ടാനഛനെ അയാളുടെ തന്നെ തോക്ക്‌ കൊണ്ട്‌ മെഹറോല കൊല്ലാന്‍ നോക്കുന്നു, പക്ഷെ സാഹചര്യം അവനെ അതിനു അനുവദിക്കുന്നില്ല. അവന്‍ ആ തോക്കും കൊണ്ട്‌ അടുത്ത്‌ പട്ടണത്തിലേക്ക്‌ ഒളിച്ചോടുന്നു, 
             ബൈക്കിനാല്‍ മെഹറോലയെ പിന്തുടരുന്ന രണ്ടാനഛന്‍ പട്ടണത്തില്‍ വെച്ച്‌  മെഹറോലയെ  പിടികൂടുന്നു.ബൈക്കില്‍ ബന്ധനസ്തനായി ഇരിക്കുന്ന മെഹറോലയുടെയും രണ്ടാനച്ചന്‍റെയും  മനസില്‍ സ്വാഭാവികമായ ദേഷ്യമുണ്ട്‌, അത്‌ പ്രകടവുമാണു. ഇതിനിടയില്‍  മെഹറോല പല തവണ രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ട്‌ പക്ഷെ പെട്ടന്നു തന്നെ  പിടിക്കപ്പെടുകയും ചെയ്യുന്നു.ഈ കള്ളനും പോലീസും കളി നല്ല നര്‍മ്മത്തില്‍ ചാലിച്ച രംഗങ്ങളാണു നമുക്ക് സമ്മാനിക്കുന്നത്. 
             വീട്ടിലേക്കുള്ള യാത്രാ മധ്യേ മരുഭൂമിയില്‍ എത്തിപ്പെടുന്നു, അവിടെ വെച്ച്‌ ബൈക്ക്‌ കേടാകുകയും പിന്നീട്‌ അതു ഉപേക്ഷിച്ച്‌ നടക്കാന്‍  തീരുമാനിക്കുന്നു ,ഈ യാത്ര അവരുടെ രണ്ടു പേരുടെയും ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നു.
             വളരെയേറെ കഷ്ട്പ്പാടും ദുരിതവും, സന്തോഷവും നിറഞ്ഞ ഈ യാത്രയുടെ അന്ത്യത്തോടെ  ഈ ചിത്രവും അവസാനിക്കുന്നു. 
                   മികവാര്‍ന്ന അഭിനയ ശൈലിയാണു മുഹമ്മദ്‌ കസബും(രണ്ടാനഛന്‍), ഹസ്സന്‍ സെദിഗിയും(മെഹറോല)ഈ ചിത്രത്തിലൂടെ കാഴച്ച ‌ വെച്ചിരിക്കുന്നത്‌. 
           പ്രതീകാത്മകമായ രംഗങ്ങള്‍, അര്‍ത്ഥഭര്‍ഗമായ സംഭാഷണങ്ങള്‍ ,കാലിക പ്രാധാന്യമുള്ള വിഷയം ഇവയെയൊക്കെ കൂട്ടി യോജിപ്പിച്ചാണു മജീദ്‌ മജീദി ഒരു ചിത്രം ആവിഷ്കരിക്കുന്നത്‌,അതിന്‍റെ  എല്ലാ ചേരുവകളും എല്ലാ ചിത്രങ്ങളിലും അടങ്ങിയിട്ടുമുണ്ട്,  അതിനുത്തമ ഉദാഹരണങ്ങളാണു ഫാദര്‍ ,ചില്‍ഡ്രെന്‍ ഒാഫ്‌ ഹെവന്‍ തുടങ്ങിയ ചിത്രങ്ങള്‍, ഇതില്‍ ഇറാനിയന്‍ ജീവിത രീതിയുടെ  തനിമ നിലനിര്‍ത്തുന്നതും, സാംസ്കാരിക സമ്പന്നതയുടെ മികവ്‌ പ്രതിഫലിക്കുന്നതുമായ ചിത്രങ്ങളില്‍ ഒന്നാണു ''ഫാദര്‍ ''. 


Tuesday, 26 July 2011

''ജീവിത ഭാരമേന്തിയ സൈക്കിള്‍''





                  ഫാസിസത്തിന്‍റെ നിഷ്ട്ടൂരമായ അധിനിവേശത്തിലൂടെ തകര്‍ന്നു തരിപ്പണമായ ഇറ്റലിയുടെയും, അവിടെയുള്ള സാധാരണക്കാരായ മനുഷ്യരുടെ മനസുരുകുന്ന ജീവിത നൊമ്പരങ്ങളുടെയും കഥ പറയുന്ന ഹൃദയസ്പര്‍ശിയായ ചിത്രമാണ് വിക്ടോറിയ ഡിസീക്കയുടെ 
'' ബൈസിക്കിള്‍ തീവ്സ്''(1948).
   ദരിദ്രനായ  അന്തോണിയോ റിക്കിയുടെ ജീവിതത്തിലെ ദൗര്‍ഭാഗ്യ പൂര്‍വകമായ നിമിഷങ്ങളാണ് ഡിസീക്ക ഈ ചിത്രത്തിലൂടെ അനാവരണം ചെയ്യുന്നത്.
        ഒരു പണിയുമില്ലാതെ അലഞ്ഞു നടക്കുന്ന റിക്കിക്ക് ഒടുവിലൊരു ജോലി ലഭിക്കുന്നു, എന്നാല്‍ ആ ജോലി ചെയ്യണമെങ്കില്‍ സ്വന്തമായി ഒരു സൈക്കിള്‍ വേണം, തീര്‍ത്തും പാവപ്പെട്ടവനായ റിക്കി  വീട്ടിലെത്തി ഭാര്യ മരിയയോട്‌ സങ്കടം ബോധിപ്പിക്കുന്നു. സ്നേഹമതിയായ ഭാര്യ വീട്ടിലുണ്ടായിരുന്ന പഴയ തുണികളും, പുതപ്പുകളുമൊക്കെ പണയം വെച്ച്‌ പണയം വയ്ക്കപ്പെട്ടിരുന്ന  റിക്കിയുടെ തന്നെ സൈക്കിള്‍ തിരിച്ച്‌ മേടിക്കുന്നു.എന്നാല്‍ കഷ്ട്കാലത്തിനു പണിയാരംഭിച്ച്‌ ആദ്യ ദിവസം തന്നെ സൈക്കിള്‍         മോഷ്ടിക്കപ്പെടുന്നു.സൈക്കിള്‍ തേടി നടന്നു നിരാശനാകുന്ന റിക്കി അവസാനം ഒരു മോഷ്ടാവായി തീരുന്നു, എന്നാല്‍ വിധി അവിടെയും റിക്കിയെ വെറുതെ വിടുന്നില്ല. 
               വളരെ ചെറിയൊരു കഥാതന്തുവില്‍ നിന്നാണു സാവിട്ടിനിയും, ഡിസീക്കയും ചേര്‍ന്ന്‌ മനുഷ്യ വികാരങ്ങളുടെ എല്ലാ രൂപഭാവങ്ങളുമിണങ്ങിയ ഈ കാവ്യ ദേവതയെ വികസിപ്പിച്ചെടുത്തിരിക്കുന്നത്‌. 1942 ല്‍ " റോസ്‌ സ്കാര്‍ലെറ്റ്‌ " എന്ന ചിത്രവുമായി സംവിധാന രംഗത്ത്‌ കാല്‍ വെയ്പ്പ്‌ നടത്തിയ വിക്ടോറിയ ഡിസീക്കാ, തന്‍റെ  കന്നി ചിത്രം കൊണ്ട്‌ തന്നെ പ്രശസ്തനായ ആളാണ്, ചലച്ചിത്രത്തിന്‍റെ രൂപ ഭാവങ്ങളില്‍ വിപ്ളവാത്മകമായ നൂതനതയൊരുക്കിയ മാറ്റങ്ങളില്‍ ഒന്നാണു നിയോറിയലിസം, ഡിസീക്കയുടെ  പ്രശസ്തമായ നിയോറിയലിസ്റ്റ്‌ രചനകളില്‍ " ഷൂ ഷൈന്‍ ", " മിറാക്കിള്‍ അറ്റ്‌ മിലാന്‍ " എന്നിവയുമുള്‍പ്പെടുന്നു.എന്നാല്‍ നിയോറിയലിസ്റ്റ്‌ സിനിമകളില്‍ വിജയ ശില്‍പ്പമായി എന്നും കൊണ്ടാടപ്പെടുന്നത്‌ " ബൈസിക്കിള്‍ തീവ്സ്‌ " തന്നെയാണു.            
              വര്‍ണ്ണപ്പൊലിമയുള്ള സ്വപ്ന സാമ്രാജ്യങ്ങളേക്കാള്‍ വാസ്തവികതയുദെ ദുഖ ഭൂമികള്‍ ആസ്വാദക മനസുകളെ കീഴടക്കാന്‍ പര്യാപ്തമാകുന്നു എന്നു തെളിയിക്കുകയാണു ഈ ചിത്രം. കുറഞ്ഞ നിര്‍മ്മാണ ചിലവു, നമ്മുടെ ജീവിത്തോടു ഏറ്റവും പ്രകടമായ രീതിയില്‍ സത്യസന്ദത പുലര്‍തുക, ഇവയൊക്കെ ഈ ചിത്രത്തിന്‍റെ  മാത്രം സവിശേഷതകളാണു.വൈരുധ്യമേറിയ ജീവിതതിന്‍റെ പ്രതിഭാസങ്ങള്‍ എടുത്തു കാട്ടി പ്രേക്ഷകരുടെ കരളലിയിപ്പിക്കുകയാണു സംവിധായകനും കഥാക്രത്തും ഈചിത്രതിലൂടെ. 
            റിക്കിയുടെ ജോലിയിലെ ആദ്യ ദിനം തന്നെ ഒരു ദുര്‍ വിധിയെ ആലേഖനം ചെയ്യുന്നു, അന്തോണിയൊ സൈക്കിള്‍ നഷ്ടപ്പെട്ട്‌ ആകെ തളര്‍ന്ന് ഏറെ നേരം തന്നെ കാത്ത്‌ നില്‍ക്കുന്ന മകനുമായി വീട്ടിലേക്കു മടങ്ങുന്ന     ദ്രിശ്യം  ഏവരുടെയും മനസില്‍ വേദന ജനിപ്പിക്കുന്ന ഒന്നാണ് . റിക്കി എന്ന കഥാപാത്രത്തിന്‍റെ  പൂര്‍ണത നേടിയ വ്യക്തിത്വം തിരക്കഥയില്‍ തന്നെ പ്രത്യക്ഷമാണു, ഇതിനു കാരണം സാവിട്ടിനിയുദെ രചനാ വൈദഗ്ധ്യം തന്നെയാണു, റിക്കിയുടെ ഭാര്യയായ മരിയ സുപ്രധാന കഥാപാത്രമല്ലെങ്കില്‍ കൂടെ, ചില നിമിഷങ്ങളില്‍ അനാവ്രിതമാകുന്ന അവളുടെ  ചിത്രം മിഴിവുറ്റതാണ് . 
       വൈകിട്ട്‌ സ്കൂള്‍ വിടുമ്പോള്‍ അഛന്‍റെ  സൈക്കിളിലിരുന്ന് വീട്ടിലേക്കു മടങ്ങാമെന്ന മകന്‍റെ പ്രത്യാശയാണു നൊമ്പരത്തിനു ആക്കം കൂട്ടുന്ന മറ്റൊരു  ഘടകം , അഛന്‍റെ സുഖ ദുഖങ്ങളിലെ നിതാന്ത പങ്കാളിയാണീ കുട്ടി. നഷ്ട്പ്പെട്ട സൈക്കിള്‍ തേടി അന്തോണിയൊ അലയുമ്പൊള്‍ കൊച്ചു കാലടികള്‍ കൊണ്ട്‌ വിടാതെ പിന്തുടരുകയാണു തന്‍റെ അഛനെയവന്‍. 

  ഒരു സൈക്കിള്‍ മോഷണത്തില്‍ തുടങ്ങുന്ന ഈ ചിത്രം മറ്റൊരു സൈക്കിള്‍ മോഷണത്തിലാണു അവസാനിക്കുന്നത്‌.വിധിയുടെയും പരിഹാസ്യതയുടെയും ദുരന്ത ബോദത്തിന്‍റെയും ഏറ്റവും മുഹൂര്‍ത്തമായ ചിത്രം ലഭിക്കുന്നത്‌  ചിത്രത്തിന്‍റെ അവസാന ഭാഗങ്ങളിലാണ്, 
         
                              നിസഹായതയുടെ മൂര്‍ദനാവസ്തയിലുള്ള റിക്കിക്ക് തന്‍റെ അവസാന പ്രതീക്ഷയും കൈവിടുന്നു, ദൂരെയിരിക്കുന്ന ഒരു കൂട്ടം സൈക്കിളിലെക്കായിരുന്നു പിന്നീടുള്ള റിക്കിയുടെ നോട്ടം , കൂടെയുള്ള മകനെ റിക്കി വീട്ടിലേക്കു പറഞ്ഞയക്കുന്നു തകര്‍ന്നു പോയ തന്‍റെ മനസിനെ ശാന്തമാക്കാന്‍ സാധിക്കാതെ റിക്കി അവിടെ വെച്ചിരിക്കുന്ന സൈക്കിള്‍ മോഷ്ടിക്കുന്നു, പക്ഷെ,  പാവം റിക്കി പെട്ടന്ന് തന്നെ പിടിയിലാകുന്നു  ,എന്നാല്‍ തന്‍റെ അഛനെ അന്വേഷിച്ചു കരഞ്ഞു കൊണ്ട് ഓടി അടുക്കുന്ന മകന്‍ കാരണം ആളുകള്‍ റിക്കിയെ വെറുതെ വിടുന്നു.പരിഹാസതയുടെ നടുവിലൂടെ സകലതും നഷ്ടപ്പെട്ടു നടന്നകലുന്ന അച്ഛനെയും മകനെയും കാണിച്ചു കൊണ്ട് ചിത്രം അവസാനിക്കുന്നു.